തെരഞ്ഞെടുപ്പില്‍ കാ​ട്ടു​പ​ന്നിയും ചര്‍ച്ചാവിഷയമാകുന്നു ; വോട്ടു ചോദിക്കുന്നത് പന്നിയോടുമതി……കര്‍ഷകര്‍ വോട്ടു നല്‍കില്ല

For full experience, Download our mobile application:
Get it on Google Play

കോ​ന്നി: കാ​ട്ടു​പ​ന്നിശല്യം മൂ​ലം കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ര്‍​ഷ​ക​ര്‍ പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ബോ​ര്‍​ഡ് സ്ഥാപിച്ചു. കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​തെ ആ​രും വോ​ട്ടി​നു വേ​ണ്ടി ഈ ​പ​ടി ക​യ​റ​രു​ത് എന്നാണ് ബോ​ര്‍​ഡി​ലെ സ​ന്ദേ​ശം. റാ​ന്നി, കോ​ന്നി മേ​ഖ​ല​ക​ളി​ലാ​ണ് ബോ​ര്‍​ഡ് വെ​ച്ചി​ട്ടു​ള്ള​ത്. കാട്ടുപന്നികളെ സംരക്ഷിക്കുന്നവര്‍ പന്നികളോട് വോട്ടു ചോദിച്ചാല്‍ മതിയെന്നും കര്‍ഷകര്‍ വോട്ടു നല്‍കില്ലെന്നും ഇവര്‍ പറയുന്നു.

കോ​ന്നി, റാ​ന്നി മേ​ഖ​ല​ക​ളി​ല്‍ കാ​ട്ടു​പ​ന്നിശ​ല്യം രൂ​ക്ഷ​മാ​ണ്. കാ​ര്‍​ഷി​ക വി​ള​ക​ള്‍ സം​ര​ക്ഷി​ക്കാ​നു​ള്ള ഒ​രു മാര്‍ഗവും ഫ​ലം കാ​ണു​ന്നി​ല്ല. ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ കൃ​ഷി​യി​ട​ത്തി​ൽ ത​ന്നെ വെ​ടി​വെ​ച്ചു കൊ​ല്ലാ​നു​ള്ള ഉ​ത്ത​ര​വ് ഉ​ണ്ടെ​ങ്കി​ലും നാ​ട്ടി​ലെ തോ​ക്ക് ലൈ​സ​ൻ​സു​ള്ള ആ​ളു​ക​ളെ തേ​ടി പി​ടി​ച്ച് എ​ത്തി​ക്കു​മ്പോ​ള്‍ കൃ​ഷി പൂര്‍ണ​മാ​യും കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്ന് ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി

കാ​ട്ടു​പ​ന്നി കൃ​ഷി ന​ശി​പ്പി​ച്ചാ​ല്‍ കി​ട്ടു​ന്ന ന​ഷ്ട​പ​രി​ഹാ​രം തു​ച്ഛ​മാ​ണ്. കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് വ​നം വ​കു​പ്പ് ഇ​നി​യും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യി​ട്ടി​ല്ല . അ​പേ​ക്ഷ​ക​ള്‍ കോ​ന്നി കു​മ്മ​ണ്ണൂ​ര്‍ വ​നം വ​കു​പ്പ് ഓ​ഫീ​സി​ല്‍ കെ​ട്ടി​കി​ട​ക്കു​ക​യാ​ണ്. ഇ​തി​നൊ​പ്പം ത​ന്നെ​യാ​ണ് കൃ​ഷി​നാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പരാ​തി​ക​ളും. പ​രാ​തി​ക​ളി​ൽ പ​രി​ഹാ​രം കാ​ണു​ന്ന​തി​ൽ ക​ർ​ഷ​ക​രോ​ട് ജ​ന​പ്ര​തി​നി​ധി​ക​ൾ നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​മാ​ണ് സ്വീക​രി​ച്ചി​ട്ടു​ള്ള​തെ​ന്നാണ് കര്‍ഷകരുടെ ആക്ഷേപം. എന്തായാലും തെരഞ്ഞെടുപ്പില്‍ കാട്ടുപന്നിയും ചര്‍ച്ചാവിഷയമാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...