10 വയസുകാരന്‍ 12 കാരനായ അയല്‍വാസിയുടെ തലയില്‍ എയര്‍ ഗണ്‍ ഉപയോഗിച്ച്‌ വെടിവെച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്​നൗ : 10 വയസുകാരന്‍ 12 കാരനായ അയല്‍വാസിയുടെ തലയില്‍ എയര്‍ ഗണ്‍ ഉപയോഗിച്ച്‌ വെടിവെച്ചു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ജില്ലയിലാണ് സംഭവം. വെടിയേറ്റ കുട്ടിയുടെ ജന്മദിനത്തിന് ഒരു ദിവസം മുമ്പാണ് സംഭവം നടന്നത്. കേസില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്​തു. ലക്​നൗവിലെ അപ്പോളോ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​. പക്ഷാഘാതം കാരണം കുട്ടിയുടെ ശരീരത്തി​ന്റെ  ഇടതുവശം തളര്‍ന്നതായും പോലീസ് പറഞ്ഞു.

കുട്ടിയുടെ ആരോഗ്യസ്​ഥിതിയെ സംബന്ധിച്ച്‌​ ഡോക്​ടര്‍മാര്‍ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ലെന്ന്​ പിതാവ് അഭയ് ദ്വിവേദി പറഞ്ഞു. പ്രതിയായ ബാലനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്​തതായും സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബാലാവകാശ കമ്മീഷനെ സമീപിച്ചതായും അഭയ്​ ദ്വിവേദി പറഞ്ഞു. മകന്‍ ടെറസില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ്​ സംഭവമെന്ന്​ അഭയ്​ ദ്വിവേദി പരാതിയില്‍ പറയുന്നു. അയല്‍ക്കാര​ന്റെ മകനും കളിക്കാനായി വന്നിരുന്നു. തുടര്‍ന്ന്​ കുട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പ്രകോപിതനായ ചെറിയ കുട്ടി ത​ന്റെ പിതാവി​ന്റെ  എയര്‍ഗണ്‍ എടുത്ത് മകനെ തലയില്‍ വെടിവെയ്​ക്കുകയായിരുന്നു. ശബ്​ദംകേട്ട്​ ടെറസിലേക്ക് എത്തിയപ്പോള്‍ മകന്‍ രക്തത്തില്‍ കുളിച്ച്‌ കിടക്കുകയായിരുന്നെന്നും അഭയ് പറഞ്ഞു.

ഉടന്‍ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട്​ ഡോക്ടര്‍മാര്‍ അപ്പോളോ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. അശ്രദ്ധമായ പ്രവൃത്തിയിലൂടെ വ്യക്തിയുടെ ജീവന്‍ അപകടത്തിലാക്കിയതിന്​ 10വയസുകാനെതിരേ എഫ്‌ഐആര്‍ ഫയല്‍ ചെയ്​തിട്ടുണ്ടെന്ന് ഹര്‍ദോയ് എസ്​.പി അജയ് കുമാര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...