കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ; കോടതി വിശദീകരണം തേടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഡ് പ്രതിരോധ വാക്‌സിനെടുക്കാത്തവര്‍ക്ക് കടകളിലും മറ്റു പൊതു സ്ഥലങ്ങളില്‍ പോകുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. തൃശൂര്‍ അന്നമനട സ്വദേശി പോളി വടക്കന്‍ ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

പരസഹായമില്ലാതെ ഒറ്റയ്ക്കു താമസിക്കുന്ന വാക്‌സിനെടുക്കാത്ത ആളുകള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റും കഴിയാത്ത സാഹചര്യം വരും. വാക്‌സിനെടുക്കാത്ത ആളുകള്‍ പുറത്തിറങ്ങാനാവാതെ വീട്ടുതടങ്കലില്‍ കഴിയേണ്ട സാഹചര്യം ഭരണഘടനാ വിരുദ്ധമാണെന്നു ഹര്‍ജിയില്‍ പറയുന്നു.

വാക്‌സിനെടുത്തവരും വാക്‌സിനെടുക്കാത്തവരുമെന്ന രീതിയില്‍ ജനങ്ങളെ രണ്ടായി കാണുന്നത് ഭരണഘടന നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ ആഗസ്ത് നാലിനു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പോകുന്നതിനു പോലും വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് കരുതണമെന്നു നിര്‍ദ്ദേശിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...