ഹൃദയത്തിലാണ് രാജീവ്ജി ; യുവജന പ്രതിഷേധ സദസ്സുമായി രാജീവ് യൂത്ത് ഫൗണ്ടേഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരത്തിന്റെ പേര് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.ശിവദാസന്‍ നായര്‍ പറഞ്ഞു. രാജീവ് യൂത്ത് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച “ഹൃദയത്തിലാണ് രാജീവ്ജി ” യുവജന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാസ്ത്ര സാങ്കേതിക മേഖലയില്‍ സുശക്തമായ ഭാരതം സമ്മാനിച്ച രാജീവ് ഗാന്ധിയോടുള്ള കടുത്ത അനാദരവാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ ചെയര്‍മാന്‍ നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. രാജീവ് യൂത്ത് ഫൗണ്ടേഷന്‍ ജില്ലാ വൈസ് ചെയര്‍മാന്‍ മനോഷ് ഇലന്തൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റ്  ഷമീര്‍ തടത്തില്‍ , യൂത്ത് കോണ്‍ഗ്രസ്സ് ഇലന്തൂര്‍ മണ്ഡലം പ്രസിഡന്റ്  ജിബിന്‍ ചിറക്കടവില്‍, ദേശീയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ്  ബിജോയ് റ്റി മാര്‍ക്കോസ്, എല്‍.എസ്.യു.ഐ മുന്‍ മാധ്യമ വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ തൗഫീഖ് രാജന്‍, നിസാം.യു, കോന്നി നിയോജക മണ്ഡലം ചെയര്‍മാന്‍ റിനോ മാത്യൂ മുളകുപാടം, ജോബിന്‍.കെ.ജോസ്, യൂത്ത് കോണ്‍ഗ്രസ്സ് ആറന്മുള അസംബ്ലി വൈസ്  പ്രസിഡന്റ് മുഹമ്മദ് റാഫി, ഇരവിപേരൂര്‍ മണ്ഡലം ചെയര്‍മാന്‍ രെഞ്ചി തോമസ്, മുഹമ്മദ് സുഹൈല്‍, മുഹമ്മദ് റോഷന്‍ , സതീഷ് കുമാര്‍, രെഞ്ചു സതീഷ് എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...