കള്ളക്കേസിൽ കുടുക്കി ; ആത്മഹത്യാ ഭീഷണിയുമായി യുട്യൂബ് വ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാർ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : യുട്യൂബ് വ്ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ റിമാന്‍ഡില്‍. കണ്ണൂര്‍ സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരാണ് റിമാന്‍ഡില്‍ ആയത്. നികുതി അടയ്ക്കുന്നതിലെ വീഴ്ചയും നിയമങ്ങള്‍ പാലിക്കാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങള്‍ ആണ്  ആര്‍ടിഒ ഓഫീസില്‍  അരങ്ങേറിയത്. ഉദ്യോഗസ്ഥര്‍ തങ്ങളെ മര്‍ദ്ദിക്കുന്നു എന്നാക്രോശിച്ച് തത്സമയം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ ഇവര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം നിന്നെന്ന് കാട്ടി പോലീസ് കേസെടുത്തു.

വാര്‍ ലൈഫ് യാത്രകള്‍ നടത്തുന്ന ഇ ബുള്‍ ജെറ്റ് വ്ളോഗര്‍മാരുടെ ട്രാവലര്‍ കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ കണ്ണൂര്‍ എംവിഡി  ഓഫീസില്‍ എത്താന്‍ ഇരുവര്‍ക്കും നോട്ടീസും നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ 9 മണിയോടെ ഇവിടെ എത്തിയ  സഹോദരങ്ങള്‍ പിഴ അടയ്ക്കാന്‍ വിസമ്മതിക്കുകയും  കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കുകയും ആയിരുന്നു. നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് പിഴയായി ചുമത്തിയിട്ടുള്ള  42,000 രൂപയോളം യുട്യൂബ് വ്ലോഗര്‍മാര്‍ അടയ്ക്കണമെന്നാണ് ആര്‍ടിഒ ആവശ്യപ്പെട്ടത്.

എന്‍ഫോഴ്സ്മെന്റ്  ആര്‍ടിഒ പ്രമോദ് കുമാറിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കുന്നതിനിടയില്‍ ആത്മഹത്യാ ഭീഷണിയും വ്ളോഗര്‍മാര്‍ മുഴക്കി. ആത്മഹത്യയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ആര്‍ടിഒ ഓഫീസര്‍ക്ക് ആണെന്നും പോലീസ് വണ്ടിയില്‍ നിന്ന് ഇരുവരും വിളിച്ചു പറഞ്ഞു. കള്ള കേസില്‍ കുടുക്കിയെന്ന് വ്ലോഗര്‍മാര്‍  കോടതിയില്‍ പറഞ്ഞു. വാഹനത്തിന് ടാക്സ് അടച്ചിരുന്നുവെന്നും എന്നിട്ടും 52000 രൂപ പിഴ അടച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു. വീ‍ഡിയോ കോണ്‍ഫറന്‍സ് വഴി മുന്‍സിഫ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ഇരുവരെയും റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...