സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 മരണം; രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസവും പുരോഗമിക്കുന്നുവെന്ന് റവന്യു മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 പേർ മരണപ്പെട്ടു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നുവെന്ന് റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ വിശദമാക്കി. 273 ക്യാമ്പുകളിലായുള്ളത് 7674 പേരാണ്. വീടു തകർന്നവർക്കും നാശനഷ്ടം സംഭവിച്ചവർക്കുമുള്ള ധനസഹായം സമയബന്ധിതമായി തന്നെ നൽകുമെന്നും റവന്യൂ വകുപ്പ് മന്ത്രി വ്യക്തമാക്കി. എല്ലാ ജില്ലാകലക്ടർമാരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. എം.പി,എം.എൽ. എമാരുമായും ആലോചിച്ച് ക്യാമ്പുകളിലടക്കം ആവശ്യമുള്ള ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്നുണ്ട്. ഇന്ന് വൈകിട്ട് വരെ സംസ്ഥാനത്ത് 273 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

7674 പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. പത്തനംതിട്ട 75, ആലപ്പുഴ 14, കോട്ടയം64, ഇടുക്കി 13, എറണാകുളം7, തൃശൂർ 6, കോഴിക്കോട് 36, വയനാട് 28, കണ്ണൂർ 18, കാസർകോഡ് 6 , മലപ്പുറം 6 എന്നിങ്ങനെയാണ് ജില്ലാഅടിസ്ഥാനത്തിൽ തുറന്ന ക്യാമ്പുകളുടെ എണ്ണം. ക്യാമ്പുകളിൽ ഭക്ഷണം, കുടിവെള്ളം, വൈദ്യസഹായം, ശുചിത്വ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരം 2, കോട്ടയം 2, ഇടുക്കി2, മലപ്പുറം 4, കോഴിക്കോട് 1 എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിൽ മരിച്ചവരുടെ എണ്ണം. മഴ മാറുന്നതോടെ ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു. ഇതിനായി ജില്ലാ കളക്ടർമാർക്ക് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും സന്നദ്ധപ്രവർത്തകരും ചേർന്ന് വെള്ളത്തിലൂടെ ഒഴുകിയെത്തിയ മാലിന്യങ്ങൾ അടക്കം നീക്കംചെയ്യും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ഒരേ സമയം നടക്കുമെന്നും മന്ത്രി പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...