ദേശീയപാത 66ന് 11 ടോൾ പ്ലാസ ;​ കാരോട് മുതൽ തലപ്പാടി വരെ കാറിന് ടോൾ 1650 രൂപ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദേശീയപാത 66ന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ 11 ഇടത്ത് ടോൾ കേന്ദ്രം തുറക്കും. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോടുവരെ 645 കിലോമീറ്ററാണ് ദേശീയപാത. കാരോട് മുതൽ തലപ്പാടിവരെ പോകുമ്പോൾ കാറിന് ടോൾ 1650 രൂപയാകും. തിരിച്ചുവരുമ്പോഴും അത്രയും നൽകണം. ബസിനും മറ്റ് വാഹനങ്ങൾക്കും ഇതിലും കൂടും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രണ്ടുവീതവും ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒരോന്നുമാണ് ഉണ്ടാവുക. ഓരോ 60 കിലോമീറ്ററിലും ടോൾബൂത്ത് ആകാമെന്നാണ് ചട്ടം.

നിലവിൽ തിരുവല്ലത്തെ ടോൾ പ്ലാസയിൽ കാറിനു ഒരു വശത്തേക്ക് 150 രൂപയാണ്. ഫ്ലൈഓവറുകൾകൂടി കണക്കാക്കിയാണ് നിരക്ക് നിശ്ചയിക്കുക. അതിനാൽ ഓരോ പ്ലാസയിലും നിരക്ക് വ്യത്യസ്തമായിരിക്കും. തിരുവല്ലത്താണ് നിലവിൽടോൾ കൂടുതൽ. ജനവാസമേഖലകൾ പരമാവധി ഒഴിവാക്കി ആകാശപാത, മറ്റു മേല്പാലങ്ങൾ, ബൈപ്പാസ് എന്നിവ കൂടുതൽ ഉൾപ്പെടുത്തിയാണ് ദേശീയപാതയുടെ നിർമ്മാണം. പാതയെക്കാൾ കൂടുതൽ പണം പാലംനിർമ്മാണത്തിന് വേണ്ടിവരും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
കൊല്ലം: 19-കാരിയായ വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കൊല്ലം...

ഹോട്ടലിലിരുന്ന് ബിയർ കഴിക്കുന്നത് ചോദ്യം ചെയ്ത മാനേജരെ ആക്രമിച്ചതായി പരാതി

0
തൃശ്ശൂർ : ഹോട്ടലിലിരുന്ന് ബിയർ കഴിക്കുന്നത് ചോദ്യം ചെയ്ത മാനേജരെ...

പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി

0
കോഴിക്കോട്: പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു കേസില്‍ പ്രതിക്ക് കഠിന...

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ മരിച്ചു

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ മരിച്ചു....