15 വയസുകാരൻ ഓടിച്ച വാഹനമിടിച്ച് 11 വയസുകാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയില്‍ 15 വയസ്സുള്ള ആണ്‍കുട്ടി ഓടിച്ച കാറിടിച്ച് 11 വയസ്സുകാരി മരിച്ചു. തിങ്കളാഴ്ച നല്ലൂരിനു സമീപം, കാറില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന 15 വയസുകാരന്റെ കാറാണ് നിയന്ത്രണം വിട്ട് പെണ്‍കുട്ടിയെ ഇടിച്ചു. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഇടിച്ചത്. ആണ്‍കുട്ടിയുടെ പിതാവിനെതിരെ പോലീസ് കേസെടുത്തു.

തേനി സ്വദേശികളായ ആദിനാരായണന്റെയും ഗോമതിയുടെയും മകളാണ് മരിച്ച ദീപിക. സ്‌കൂള്‍ അവധിയായിരുന്നതിനാല്‍ ഇവരുടെ മൂന്ന് മക്കളും പിതാവിന്റെ റെസ്റ്റോറന്റില്‍ പോവാറുണ്ടായിരുന്നു. ഇങ്ങനെ ദീപിക റെസ്റ്റോറന്റിലേക്ക് പോകുന്നതിനിടെയാണ് കുട്ടി കാറിടിച്ച് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കും പിതാവിനുമെതിരെ അശ്രദ്ധമൂലമുള്ള മരണം ഉള്‍പ്പെടെ മോട്ടോര്‍ വാഹന നിയമത്തിലെ മൂന്ന് വകുപ്പുകള്‍ പ്രകാരം തമിഴ്നാട് പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...

ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ചേർത്തത് സോപ്പുപൊടി ; 40 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
പാട്‌ന : ബിഹാറിലെ നളന്ദയിൽ ഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് പൊടി...

പാലക്കാട് അഞ്ചാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ

0
പാലക്കാട്: പാലക്കാട് വേലന്താവളത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് പ്ലസ് ടു...

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...