11കാരനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ചു ; മദ്രസ അധ്യാപകനായിരുന്ന യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൂത്തുപറമ്പ് : മദ്രസയില്‍ പോകുകയായിരുന്ന 11 കാരനെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡിനത്തിനിരയാക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മാലൂര്‍ ശിവപുരം സ്വദേശി കൊല്ലന്‍പറമ്പ് ഫൈസലിനെയാണ് (28) കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 17നാണ് കേസിനാസ്പദമായ സംഭവം. മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയെ പ്രതി ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. പ്രതിയെ ഇതേ സ്ഥലത്ത് വീണ്ടും കണ്ട കുട്ടി ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുത്ത് പോലീസിന് കൈമാറി.

കാസര്‍കോട് നീലേശ്വരം പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതി ശിവപുരം സ്വദേശി ഫൈസലാണെന്ന് വ്യക്തമായി. ഇയാളുടെ ഭാര്യ വീടാണ് നീലേശ്വരത്തുള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കും. മദ്രസ അധ്യാപകനായിരുന്ന ഇയാള്‍ക്കെതിരെ 2015 ല്‍ മദ്രസ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ കേസ് നിലവിലുണ്ട്. മാലൂര്‍ പോലീസാണ് അന്ന് കേസെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...