110 കാരന് തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചുകിട്ടി ; മഞ്ചേരി മെഡിക്കൽ കോളേജിന് അപൂർവ നേട്ടം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : 110 കാരന്  തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുത്ത് നൽകിയിരിക്കുകയാണ് മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ നേത്രരോഗ വിദഗ്ധർ. വണ്ടൂർ സ്വദേശി രവിക്കാണ് മെഡിക്കൽ കോളജ് നേത്രരോഗ വിഭാഗം ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ പൂർണ വിജയമായിരുന്നു. അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയ കാഴ്ചയിൽ രവിയും കുടുംബവും ഏറെ ആഹ്ലാദത്തിലാണ്. രണ്ടു കണ്ണുകളിലും തിമിരവും മറ്റും ബാധിച്ച് പൂർണമായും കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ് രവി മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. അദ്ദേഹത്തിന്റെ പ്രായവും മറ്റ് അസുഖങ്ങളും ശസ്ത്രക്രിയക്ക് വെല്ലുവിളി സൃഷ്ടിച്ചു. എങ്കിലും പ്രതീക്ഷയോടെയാണ് ശസ്ത്രക്രിയ നടത്തിയത്.

നേത്ര രോഗ വിഭാഗം മേധാവി ഡോ.രജനിയുടെ നേതത്വത്തിൽ രണ്ടു കണ്ണുകളുടെയും തിമിര ശസ്ത്രക്രിയ ഒരേ ദിവസം നടത്തി. നേത്രരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.പി.എസ് രേഖ, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ.വീണ ദത്ത്, അനസ്‌തേഷ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഷുഹൈബ് അബൂബക്കർ എന്നിവരും ഒപ്പമുണ്ടായിരുന്നു. മികച്ച ചികിത്സ നൽകി കാഴ്ചയുടെ ലോകത്തെത്തിച്ച മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...