Sunday, April 20, 2025 7:48 pm

രാജ്യത്ത് കൊവിഡ് മരണം 114 ആയി , രോഗം ബാധിച്ചത് 4421 പേർക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 114 ആയി. കഴിഞ്ഞ 24 മണിക്കൂറുകൾക്കുളളിൽ 5 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രോഗം ബാധിച്ചവരുടെ എണ്ണം 4421 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഡല്‍ഹിയിൽ നടന്ന തബ്ലിഗ് സമ്മേളനത്തിൽ പങ്കെടുത്ത കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് രാജ്യത്തെ സ്ഥിതി ഗുരുതരമായത്. രാജ്യത്തെ രോഗബാധിതരിൽ 30% തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഈ സ്ഥിതി മുന്നോട്ട് പോയാൽ ലോക് ഡൌൺ അവസാനിക്കുന്നതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 17000 കവിയാനിടയുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യപ്രവർത്തകർക്കടക്കം രോഗം സ്ഥിരീകരിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. ഡല്‍ഹി ക്യാൻസർ സെന്ററിലെ 2 ഡോക്ടർമാർക്കം 16 നഴ്സുമാർക്കും രോഗം സ്ഥിരീകരിച്ചത് ആശങ്കയുയർത്തുന്നുണ്ട്.

രാജ്യത്ത് ഏപ്രിൽ 14 നാണ് ലോക് ഡൌൺ അവസാനിക്കുക. എന്നാൽ ഇന്നത്തെ സ്ഥിതിഗതിയിൽ ലോക് ഡൌൺ നീട്ടാനുള്ള സാധ്യതയും നിലനിൽക്കുന്നു. വിവിധ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ നിലപാട് അറിയിച്ചു തുടങ്ങി. തെലങ്കാന, അസം, യുപി, പഞ്ചാബ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങലടക്കം അടച്ചുപൂട്ടൽ നീട്ടണമെന്ന നിലപാടിലാണ്. അതേസമയം കൊവിഡിൽ സ്ഥിതി വിലയിരുത്താൻ മന്ത്രിതലസമിതി ഇന്ന് യോഗം ചേരുന്നുണ്ട്. ലോക് ഡൗൺ തുടരണോയെന്നത് സംബന്ധിച്ച് ചർച്ച ചെയ്തേക്കുമെന്നാണ് വിവരം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കാൻ ഇന്റര്‍പോളിന്റെ സഹായം തേടി

0
ബംഗ്ലാദേശ്: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മറ്റ് 11 പേർക്കുമെതിരെ...

പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ തമിഴ്നാടു സ്വദേശിയെ കാണാതായി

0
റാന്നി: പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ തമിഴ്നാടു സ്വദേശിയെ കാണാതായി. തമിഴ്നാട് തെങ്കാശി തിരുനെല്‍വേലി...

സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്

0
പാലക്കാട്: സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി....

ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

0
റോം : ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഗാസയിൽ...