ഓണ്‍ലൈന്‍ പഠനം : നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് 117 ടെലിവിഷനുകളുമായി ജില്ലാ വ്യവസായ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സഹായത്തിനായി ജില്ലാ വ്യവസായ വകുപ്പ് 117 ടെലിവിഷനുകള്‍ നല്‍കും. ആദ്യഘട്ടമായി 50 ടെലിവിഷനുകള്‍ ജില്ലാഭരണകൂടത്തിന് കൈമാറുന്നതിനായി വനം വകുപ്പ് മന്ത്രി കെ.രാജുവിന് കൈമാറി.

ജില്ലാ വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യവസായ അസോസിയേഷന്റെ സഹകരണത്തോടെ ജില്ലയിലെ വ്യവസായികളില്‍നിന്ന് ശേഖരിച്ച 50 ടെലിവിഷനുകളാണ് ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡി.രാജേന്ദ്രന്‍, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് മോര്‍ലി ജോസഫ് എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ.രാജുവിന് ടെലിവിഷനുകള്‍ കൈമാറി.

എംഎല്‍എ മാരായ മാത്യു ടി തോമസ്, രാജു എബ്രഹാം, വീണാ ജോര്‍ജ്, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ മിനിമോള്‍, അഡീഷണല്‍ ജില്ലാ ഓഫീസര്‍ ജി.ഗോപകുമാര്‍, കെ.എസ്.എസ്.ഐ.എ താലൂക്ക് പ്രസിഡന്റ് സണ്ണി ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...