ചെങ്ങന്നൂരിൽ കിണറിൽ കുടുങ്ങിയ വയോധികൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ചെങ്ങന്നൂരിൽ കിണറിൽ കുടുങ്ങിയ വയോധികൻ മരിച്ചു. കോടുകുളഞ്ഞി പെരും കുഴി കൊച്ചു വീട്ടിൽ യോഹന്നാനാണ് മരണത്തിന് കീഴടങ്ങിയത്. 12 മണിക്കൂറിലെ രക്ഷാപ്രവർത്തനത്തിനൊടുവിലായിരുന്നു ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. അപ്പോൾ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും യോഹന്നാന്റെ ജീവൻ രക്ഷിക്കാനായില്ല. കിണർ വൃത്തിയാക്കുന്നതിനിടെ തൊടികൾ ഇടിഞ്ഞു വീണതിനെ തുടർന്നായിരുന്നു വയോധികനായ തൊഴിലാളി കിണറിനുള്ളിൽ കുടുങ്ങിയത്.

ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു റിംഗുകൾ ഇടിഞ്ഞ് ഇദ്ദേഹം കിണറിൽ കുടുങ്ങിയത്. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് 12 മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലായിരുന്നു യോഹന്നാനെ പുറത്തെടുത്തത്. മന്ത്രി സജി ചെറിയാൻ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു. മഴ ഉൾപ്പടെയുള്ള പ്രതികൂല ഘടകങ്ങളെ തരണം ചെയ്തായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായാണ് കോടുകുളഞ്ഞി ജംഗ്ഷനു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു യോഹന്നാൻ. കിണറിനുള്ളിൽ വളർന്നു നിന്ന കാട്ടും പടപ്പും പറിച്ച് വൃത്തിയാക്കുന്നതിനിടെ കിണറിൻറെ സിമിൻറ് റിംഗുകൾ താഴേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി രക്ഷപെട്ടു

0
തിരുവനന്തപുരം: തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതി പോലീസിന്റെ കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. ബിജോയ്...

ആവി പിടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് വിദ്യാർഥി മരിച്ചു

0
തൃശൂർ: പനിയെ തുടർന്ന് വീട്ടിൽ വെച്ച് ആവി പിടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ്...

മുഖ്യമന്ത്രിക്ക് കത്തുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിനുള്ള ഇളവുകളും ധാതുമണൽ...

ഖത്തറിലെ ഫാക്ടറിയിൽ ഉഗ്ര സ്ഫോടനം ; നിരവധി പേർക്ക് പരിക്ക്

0
ദോഹ: ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനില ഫാക്ടറിയിൽ ഞായറാഴ്ച ഉഗ്ര...