വിൽപ്പനയ്ക്കായി വാ​ട​ക വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിൽപ്പനയ്ക്കായി വാ​ട​ക വീ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. കാ​ക്ക​മൂ​ല തെ​റ്റി​വി​ള സ്വ​ദേ​ശി ഷൈ​ജു താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ൽ നി​ന്നാ​ണ് 1200 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ക​ല്ലി​യൂ​ർ പു​ന്ന​മൂ​ട് സ്കൂ​ൾ പ​രി​സ​ര​ത്ത് നി​രോ​ധി​ത പാ​ൻ​മ​സാ​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ട് വ​ന്ന ഷൈ​ജു​വി​നെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് തെ​റ്റി​വി​ള​യി​ൽ ത​ന്നെ മ​റ്റൊ​രു വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‌​പ​ന്ന​ങ്ങ​ൾ സം​ഭ​രി​ച്ചി​രു​ന്ന ഗോ​ഡൗ​ൺ ക​ണ്ടെ​ത്തി​യ​ത്.

ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ സ്പെ​ഷ്യ​ൽ ഡ്രൈ​വി​ൻറെ ഭാ​ഗ​മാ​യി നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് റേ​ഞ്ച് സം​ഘ​ത്തി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇന്ന് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. എ​ക്സൈ​സ് റെ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ റോ​ബി​ൻ വാ​വാ​ച്ച​ൻറെ നേ​തൃ​ത്വ​ത്തി​ൽ എ​ഇ​ഐ ര​മേ​ശ് കു​മാ​ർ, പി​ഒ​മാ​രാ​യ ഉ​മാ​പ​തി, അ​രു​ൺ, സി​ഇ​ഒ​മാ​രാ​യ അ​നീ​ഷ്, ലാ​ൽ​കൃ​ഷ്ണ, പ്ര​സ​ന്ന​ൻ, വി​നോ​ദ് കു​മാ​ർ, അ​ഖി​ൽ, ആ​ദ​ർ​ശ് ഡ​ബ്ല്യൂ സി​ഇ​ഒ വി​ഷ്ണു​ശ്രീ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുപിയിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് വിദ്യാര്‍ത്ഥിനിക്ക്...

ഗുരുതരമായ പാരിസ്ഥിതിക മലിനീകരണം ; ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്’ അടച്ചുപൂട്ടാൻ...

0
താമരശ്ശേരി: ഗുരുതരമായ പാരിസ്ഥിതിക മലിനീകരണമുണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളെ തുടർന്ന് താമരശേരിയിലെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പാസിംഗ് ഔട്ട് പരേഡ് : മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കും കേരള...

പോക്സോ കേസ് പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച്...