ഇന്ത്യക്കാരുടെ ജനപ്രിയ പാസ്‌വേഡ് ‘123456’ അല്ല ; പകരം പാസ്‌വേഡ് തന്നെ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ടെക് ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പാസ്‌വേഡ് ‘123456’ ആണ്. എന്നാൽ ഇന്ത്യക്കാരിൽ കൂടുതൽ പേരും ‘123456’ അല്ല പാസ്‍വേഡ് ആയി ഉപയോഗിക്കുന്നത്, പകരം ‘password’ ആണ് ഏറ്റവും ജനപ്രിയ പാസ്‌വേഡ്. 2022 ലും സുരക്ഷിതമായ പാസ്‌വേഡ് ഉപയോഗിക്കാൻ ആളുകൾ ശ്രമിക്കുന്നില്ല എന്നതാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്.

നോഡ്പാസ്സിന്റെ 2022-ലെ റിപ്പോർട്ടിൽ കൂടുതൽ പേർ ഉപയോഗിക്കുന്ന പത്ത് പാസ്‌വേഡുകളുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്. ഇത് പ്രകാരം ഇന്ത്യയിൽ ഏകദേശം 35 ലക്ഷം പേർ പാസ്‌വേഡായി ‘password’ ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നു. 75,000 ത്തിലധികം ഇന്ത്യക്കാർ ബിഗ്ബാസ്‌കറ്റ് പാസ്‌വേഡായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

രാജ്യാന്തര തലത്തിൽ ഈ വർഷത്തെ ഏറ്റവും സാധാരണമായ 10 പാസ്‌വേഡുകൾ 123456, bigbasket, password, 12345678, 123456789, pass@123, 1234567890, anmol123, abcd1234, googledummy എന്നിവയാണ്. ഈ പാസ്‌വേഡുകൾ ആയിരക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

മൊത്തത്തിൽ, ഇന്ത്യൻ പാസ്‌വേഡ് ലിസ്റ്റിന് പല രാജ്യങ്ങളിലും സമാനമായ ട്രെൻഡുകൾ ഉണ്ട്. വ്യത്യസ്ത പാസ്‌വേഡ് ഉള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ -‘password’. അതേസമയം വിശകലനം ചെയ്ത 30 രാജ്യങ്ങളിൽ ഭൂരിഭാഗവും ‘123456’ ആണ് ജനപ്രിയ പാസ്‌വേഡായി ഉപയോഗിക്കുന്നത്.

അക്കൗണ്ടുകൾ എങ്ങനെ സുരക്ഷിതമാക്കാം?
1. വ്യത്യസ്‌ത അക്ഷരമാലകളും ചിഹ്നങ്ങളും അക്കങ്ങളും ഉള്ള സങ്കീർണ്ണവും ദൈർഘ്യമേറിയതുമായ പാസ്‌വേഡുകൾ ഉപയോഗിക്കുക. ഉദാഹരണത്തിന്, ഒരാൾക്ക് “@s1Q0#+Ga@os” ഉപയോഗിക്കാം. ഇത്തരം പാസ്‌വേഡുകൾ ഓർക്കാൻ പ്രയാസമാണ്, എന്നാൽ ഡേറ്റ സുരക്ഷിതമായിരിക്കും.
2. ഉപയോക്താക്കൾ ഓരോ അക്കൗണ്ടിനും വ്യത്യസ്‌ത പാസ്‌വേഡുകൾ ഉപയോഗിക്കണം. കാരണം ചില അക്കൗണ്ടുകൾക്ക് ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നത് നല്ല രീതിയല്ല. നിങ്ങളുടെ പാസ്‌വേഡ് തകർക്കാനും അക്കൗണ്ട് ആക്‌സസ് ചെയ്യാനും ഇത് ഹാക്കർക്ക് എളുപ്പമാക്കും.
3. ഓരോ അക്കൗണ്ടിനും ടു-സ്റ്റെപ് വെരിഫിക്കേഷൻ ഉപയോഗിക്കണം.
4. എല്ലാ മാസവും പാസ്‌വേഡ് അപ്‌ഡേറ്റ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ കുറഞ്ഞത് 3 മാസം കൂടുമ്പോൾ ഇത് ചെയ്യുക. മാസം തോറും പാസ്‌വേഡുകൾ മാറ്റുന്നത് നല്ല ശീലമാണ്.
5. ഒരിക്കൽ ഉപയോഗിച്ച പാസ്‌വേഡ് വീണ്ടും ഉപയോഗിക്കാതിരിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...

‘ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല ; രാഷ്ട്രീയപരമായും നിയമപരമായും നേരിടും’ : മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ലെന്ന് പിഎ മുഹമ്മദ്...

വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ് : മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധം...

മാസപ്പടി കേസ്‌ ; റെയ്ഡിൽ മുമ്പും ഒന്നും കിട്ടിയിട്ടില്ല ; വീണയ്ക്ക് ബിസിനസ് ചെയ്യാൻ...

0
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി യുമായി...