കുളു: ഹിമാചൽപ്രദേശിൽ കനത്തമഴയെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ 125 പേർ മരിച്ചു. മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, വൈദ്യുതാഘാതം, കെട്ടിടങ്ങൾ തകരൽ തുടങ്ങിയ ദുരന്തങ്ങളിൽപ്പെട്ട് 70പേരും റോഡപകടങ്ങളെ തുടർന്ന് 55 പേരും മരിച്ചു. ജൂൺ 20 മുതലുള്ള കണക്കാണ് പുറത്തുവിട്ടത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (എസ്ഡിഎംഎ) പ്രകാരം തിങ്കളാഴ്ച രാവിലെ വരെ 468 റോഡുകൾ തകർന്നു. 676 ജലവിതരണ പദ്ധതികൾ തടസപ്പെട്ടു. 1,199 ട്രാൻസ്ഫോർമറുകൾ തകരാറിലായി. മാണ്ഡി, കാംഗ്ര, കുളു, ചമ്പ തുടങ്ങിയ ജില്ലകളാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. മാണ്ഡിയിൽ മാത്രം 310 റോഡുകളും 390 ട്രാൻസ്ഫോർമറുകളും തകരാറിലായി. അതേസമയം, കംഗ്രയിൽ 595 ജലപദ്ധതികൾ തകരാറിലായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 20ന് മാത്രം ആറ് പേർ മരിച്ചു. റോഡ് അപകടങ്ങളെ തുടർന്ന് ഒരാൾ ഹാമിർപൂരിലും രണ്ട് പേർ കാംഗ്രയിലും മൂന്ന് പേർ ഷിംലയിലും മരിച്ചു. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. മേഖലയിലുടനീളം മഴ തുടരുമെന്ന് പ്രവചിക്കുന്നതിനാൽ അധികൃതർ ജാഗ്രതയിലാണ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























