മെഴുവേലിയിൽ വൻറെയ്ഡ് : 1250 ലിറ്റർ കോട പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലവുംതിട്ട പോലീസും പത്തനംതിട്ട എക്സൈസും സംയുക്തമായി നടത്തിയ റെയ്ഡിൽ ആയിരത്തി ഇരുന്നൂറ്റമ്പത് ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. മെഴുവേലി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ആലക്കോട് കുറുമുട്ടത്തെ കണ്ടത്തിലും ഒഴിഞ്ഞ പറമ്പുകളിലും കുഴിച്ചിട്ട നിലയിലാണ് വാഷ് കണ്ടെത്തിയത്. ഒരാഴ്ചയായി പോലീസും എക്സൈസും സ്റ്റേഷൻ പരിധിയിൽ റെയ്ഡ് നടത്തിവരികയാണ്.

സ്റ്റേഷൻ പരിധിയിലെ നാല് മണിക്കൂർ നീണ്ട ഏറ്റവും വലിയ ഓപ്പറേഷനായിരുന്നു ഇന്നത്തെത്. കഴിഞ്ഞ ദിവസങ്ങളിലും വാറ്റുപകരണങ്ങളും ചാരായവും പിടിച്ചെടുക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. ലോക്ഡൗൺ കാലത്ത് വ്യാജ ചാരായമുണ്ടാക്കി സാമൂഹ്യാന്തരീക്ഷം തകർക്കാൻ സാമൂഹ്യവിരുദ്ധർ തയാറെടുക്കുന്നതായി പോലീസിന് രഹസ്യവിവരം കിട്ടിയിരുന്നു. എസ് എച്ച് ഒ എം രാജേഷിന്റെ നിർദ്ദേശപ്രകാരം എഎസ്ഐമാരായ ബിനോജ് ജെ, രാജശേഖരൻ നായർ, പോലീസുദ്യോഗസ്ഥരായ കെ എസ് സജു, സന്തോഷ് കുമാർ, എസ് അൻവർഷ, താജുദീൻ, എസ് ശ്രീജിത്ത്, അസി.എക്സൈസ് ഇൻസ്പെക്ടർ പി ജി രാജേഷ്, പി കെ അനിൽകുമാർ, എക്സൈസ് ഉദ്യോഗസ്ഥരായ അജിത്, അനിഷ്, ജയശങ്കർ, ജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...