ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ചു. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതി ഇല്ലാതാക്കുന്നുവെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കാവി അജണ്ടകള്‍ അടിച്ചേല്‍പ്പിക്കുകയാണ്. തെങ്ങുകളില്‍ കവി കളര്‍ പൂശുന്നതുപോലുള്ള പരിഷ്കാരങ്ങളാണ് നടക്കുന്നത്. കോര്‍പ്പറേറ്റ് താല്‍പര്യങ്ങളും അടിച്ചേല്‍പിക്കുന്നുവെന്ന് പ്രമേയം വിമര്‍ശിച്ചു.

കുറ്റകൃത്യങ്ങള്‍ കുറവുള്ള ലക്ഷദ്വീപില്‍ ഗുണ്ടാ ആക്‌ട് നടപ്പാക്കുന്നു. മത്സ്യബന്ധനത്തെ തകര്‍ക്കുന്നു. മത്സ്യതൊഴിലാളികളുടെ ജീവിത രീതി ഇല്ലാതാക്കാനാണ് ശ്രമം. ഗോവധ നിരോധനമെന്ന സംഘപരിവാര്‍ അജണ്ട പിന്‍വാതിലിലൂടെ നടപ്പാക്കാന്‍ ശ്രമം. ഉദ്യോഗസ്ഥ മേധാവിത്വം അടിച്ചേല്‍പ്പിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നു. രണ്ട് കുട്ടികള്‍ കൂടുതലുള്ളവര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് തീരുമാനിക്കുന്നു. ഇത് വിചിത്രമായ നിയമമാണ്. ലക്ഷദ്വീപിന്റെ  ആശങ്ക കേരളം പങ്ക് വെയ്ക്കുന്നു. സംഘപരിവാര്‍ അജണ്ടയുടെ പരീക്ഷണശാലയായി ലക്ഷദ്വീപ് മാറി. അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...