സോണിയ ഗാന്ധിക്ക് കത്തയച്ചോ എന്ന് രമേശ് ചെന്നിത്തലയാണ് വ്യക്തത വരുത്തേണ്ടത് : കെ.സി. ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അധ്യക്ഷനായി ഉമ്മന്‍ചാണ്ടിയെ നിയമിച്ചത് ഭൂരിപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയെന്ന് ചൂണ്ടിക്കാട്ടി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാര്‍ട്ടി അധ്യക്ഷക്ക് കത്തയച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് കെ.സി. ജോസഫ്. സോണിയ ഗാന്ധിക്ക് കത്തയച്ചോ എന്ന് രമേശ് ചെന്നിത്തലയാണ് വ്യക്തത വരുത്തേണ്ടതെന്ന് കെ.സി. ജോസഫ് പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷക്ക് ചെന്നിത്തല അയച്ച കത്തില്‍ എന്തൊക്കെ പറഞ്ഞുവെന്ന് എനിക്കറിയില്ല. എന്നാല്‍ ഈയൊരു വാ‍ര്‍ത്ത വന്നതോടെ അക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. കത്ത് വിഷയത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാത്തതാണ് പരാജയത്തിലേക്ക് നയിച്ചതെന്നും കെ.സി ജോസഫ് വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പിനിടെ സംഘടനക്കുള്ളില്‍ പ്രശ്നങ്ങളുണ്ടായ വയനാട്ടിലും പാലക്കാട്ടും ഇരിക്കൂരും ട്രമ്ബിള്‍ ഷൂട്ടറായി ഓടിയെത്തിയത് ഉമ്മന്‍ ചാണ്ടിയാണ്. പരാജയത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ നിയോ​ഗിക്കപ്പെട്ട അശോക് ചവാന്‍ സമിതിയേക്കാള്‍ പ്രധാനമാണ് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പാര്‍ട്ടി അധ്യക്ഷക്ക് കൈമാറിയ റിപ്പോ‍ര്‍ട്ട്. സമ​ഗ്ര റിപ്പോര്‍ട്ടാണ് മുല്ലപ്പള്ളി നല്‍കിയത്. ചവാന്‍ സമിതിയുടെ റിപ്പോ‍ര്‍ട്ട് വരുമ്പോള്‍ അതില്‍ കെ.പി.സി.സി അധ്യക്ഷന്റെ  നി​ഗമനങ്ങളും ഉണ്ടാവുമെന്ന് കെ.സി ജോസഫ്  പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...