എല്ലാ ജില്ലകളിലും ഫോറൻസിക് സയൻസ് ലാബ് ഉള്ള രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന നേട്ടം സ്വന്തമാക്കാനൊരുങ്ങി കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടുകൂടി ഉള്ള ഫോറൻസിക് സയൻസ് ലാബുകൾ 13 ജില്ലകളിലും സജ്ജീകരിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, 90 ശതമാനം നിർമ്മാണ പൂർത്തിയാക്കിയ വയനാട് ഡിഎഫ്സിഎൽ ഈ മാസം അവസാന വാരത്തോടെയാണ് പ്രവർത്തനമാരംഭിക്കുക. എല്ലാ ജില്ലകളിലും ഫോറൻസിക് സയൻസ് ലാബുകൾ സജ്ജമാകുന്നതോടെ, കുറ്റാന്വേഷണങ്ങളിലടക്കം നിർണായകമായ ശാസ്ത്രീയ പരിശോധന ഫലങ്ങൾ ഇനി ദിവസങ്ങൾക്കകം ലഭിക്കുന്നതാണ്.

നിലവിൽ, കൊച്ചി, തൃശ്ശൂർ, കണ്ണൂർ എന്നിവിടങ്ങളിലാണ് റീജണൽ ഫോറൻസിക് സയൻസ് ലാബുകൾ ഉള്ളത്. കൂടാതെ, തിരുവനന്തപുരത്ത് തലസ്ഥാന ലാബാണ് ഉണ്ടായിരുന്നത്. പ്രതിദിനം ഏകദേശം 60 ഓളം കേസുകൾ വിവിധ ജില്ലകളിൽ നിന്നായി ഫോറൻസിക് ലാബുകളിലേക്ക് എത്താറുണ്ട്. എന്നാൽ, ഒരു ദിവസം പരമാവധി അഞ്ച് കേസുകളിലെ റിപ്പോർട്ട് മാത്രമാണ് നൽകാൻ സാധിച്ചിരുന്നത്. ജില്ലാതല ലാബുകൾ വരുന്നതോടെ ഭൂരിഭാഗം കേസുകളുടെയും റിപ്പോർട്ടുകൾ ഉടനടി നൽകാൻ സാധിക്കും. ഇതോടെ, എല്ലാ ജില്ലകളിലും ഫോറൻസിക് സയൻസ് ലാബ് ഉള്ള രാജ്യത്തെ ആദ്യ സംസ്ഥാനം എന്ന നേട്ടം കേരളം സ്വന്തമാക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...