13 കാരിയുടെ വ്യാജ പരാതി ; കൂടൽ എസ്ഐ ജയ്മോന് സ്ഥലം മാറ്റം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കൂടൽ സ്റ്റേഷനിലെ 13 കാരിയുടെ വ്യാജ പരാതി കേസിൽ സിഐക്ക് എതിരെ നടപടി. കൂടൽ എസ്ഐ ജയ്മോനെയാണ് സ്ഥലം മാറ്റിയത്. കസ്റ്റഡിയിലെടുത്തവരെ മർദിച്ചെന്ന പരാതിയിലാണ് നടപടി. കേസിൽ പോലീസിനെതിരെ കസ്റ്റഡിയിൽ എടുത്ത കുട്ടികളുടെ രക്ഷിതാക്കൾ രംഗത്തെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്തുവെന്നും കുട്ടികളോട് പോലീസ് അപമര്യാദയായി പെരുമാറിയെന്നും രക്ഷിതാക്കൾ ആരോപിച്ചിരുന്നു. പത്തനാപുരത്ത് വാടകക്ക് താമസിക്കുന്ന പത്തനംതിട്ട പാടം സ്വദേശിയായ യുവാവ് എസ്ഐക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകിയിരുന്നു.

ഹൃദയസംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് കടുത്ത ആരോഗ്യ നിയന്ത്രണങ്ങളോടെ കഴിയുകയാണെന്ന് യുവാവ് പരാതിയില്‍ പറയുന്നു. ജൂലൈ 3-ാം തീയതി രാത്രി എട്ട് മണിയോടെ സിവിൽ വേഷത്തിലെത്തിയ കൂടൽ എസ്ഐയും സംഘവും, പത്തനാപുരത്തുള്ള വാടകവീട്ടിൽ അതിക്രമിച്ചു കയറി ബലപ്രയോഗത്തിലൂടെ തങ്ങളെ ഒരു വാഗൺആർ കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. പോലീസ് യൂണിഫോമോ ഔദ്യോഗിക വാഹനമോ ഇല്ലാതെയായിരുന്നു ഈ അതിക്രമം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...