ക്വാറി ഉൽപന്നങ്ങൾക്ക് നിരോധനം : വിഴിഞ്ഞം തുറമുഖ വികസനം തുടങ്ങിയവയെ ബാധിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തമിഴ്നാട്ടിൽ നിന്നുള്ള ക്വാറി ഉൽപന്നങ്ങൾ ഇതരസംസ്ഥാനങ്ങളിലേക്കു കൊണ്ടു പോകുന്നതിന് ഏർപ്പെടുത്തിയ നിരോധനം കേരളത്തിലെ ഒട്ടേറെ പദ്ധതികളെ ബാധിക്കും. കന്യാകുമാരി– പൻവേൽ ദേശീയപാത 66 വികസനം, തിരുവനന്തപുരം– കന്യാകുമാരി റെയിൽ പാത ഇരട്ടിപ്പിക്കൽ, എറണാകുളം– അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, വിഴിഞ്ഞം തുറമുഖ വികസനം, തിരുവനന്തപുരം വിമാനത്താവളത്തിലെ 600 കോടി രൂപയുടെ വികസന പദ്ധതി എന്നിവ തടസ്സപ്പെടും. വിമാനത്താവള റൺവേ വികസനത്തിന് തമിഴ്നാട്ടിൽ നിന്നുള്ള പ്രത്യേക തരം സാന്ദ്രത കൂടിയ കല്ലുകൾ മാത്രമേ ഉപയോഗിക്കാനാവൂ.

വിഴിഞ്ഞം രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായ പുലിമുട്ട് നിർമിക്കാനായി 50 ലക്ഷം ടൺ കല്ലുകൾ വേണം. 15 ലക്ഷം ടൺ മാത്രമാണ് ഇതുവരെ ലഭിച്ചത്. നിരോധനം മൂലം വിവിധ റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതികളും അവതാളത്തിലാകും. എം സാൻഡ് കിട്ടാതായതോടെ റെഡിമിക്സ് കോൺക്രീറ്റ് ആവശ്യമുള്ളതിന്റെ പകുതി പോലും ലഭിക്കുന്നില്ല. റെഡി മിക്സ് പ്ലാന്റുകൾ പലയിടത്തും പൂട്ടി. പാത ഇരട്ടിപ്പിക്കൽ പദ്ധതികളിൽ പുതിയ ട്രാക്ക് സ്ഥാപിക്കാൻ മെറ്റൽ വേണം. ഇതു ലഭിക്കാത്തത് തിരുവനന്തപുരം–നേമം പാത കമ്മിഷൻ ചെയ്യുന്നത് വൈകിക്കും. കൊച്ചി മെട്രോ വികസനവും താളംതെറ്റും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...