വിവാദ പരാമർശത്തില്‍ ടി ജി മോഹൻദാസിന്റെ വീട്ടിലേക്ക് പ്രതിഷേധം ; എഐവൈഎഫ് പ്രവർത്തകർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന പ്രസ്താവന നടത്തിയ ടി ജി മോഹൻദാസിന്റെ വീട്ടിലേക്ക് പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പോലീസ്. എഐവൈഎഫ് പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേരൽ അടക്കമുള്ള വകുപ്പുകളിലാണ് മട്ടാഞ്ചേരി പോലീസ് കേസെടുത്തത്. വിവാദ പരാമര്‍ശനങ്ങള്‍ നടത്തിയതിന് ടി ജി മോഹൻദാസിനെതിരെ ഇന്നലെ കേസെടുത്തിരുന്നു. തിരുവനന്തപുരം സൈബർ പോലീസാണ് കലാപാഹ്വാനത്തിന് കേസെടുത്തത്. അശ്ലീലവും അധിക്ഷേപവും നിറച്ച വീഡിയോകൾക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു. ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോനാണ്. പിന്നാലെ പരാതിയുടെ പ്രളയമായിരുന്നു. സൈബൽ സെൽ ഓപ്പേറഷൻസ് ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും കേസെടുക്കാൻ എടുത്ത കാലതാമസം ചർച്ചയായി. കേസെടുക്കാൻ വൈകിയതിൽ ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ അതൃപ്തി പരസ്യമാക്കിയിരുന്നു. ഒടുവിൽ പരാതികളെത്തി മൂന്നാം ദിവസമാണ് മോഹൻദാസിനെതിരെ കേസെടുത്തത്.

കലാപാഹ്വാനത്തിനും പൊതുമധ്യത്തിൽ അധിക്ഷേപിച്ചതിനുമാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസിന്‍റെ കേസ്. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ യൂട്യൂബ് ചാനൽ വഴി വീഡിയോകൾ പ്രചരിപ്പിച്ചെന്ന് എഫ്ഐആർ. കേസെടുക്കാൻ വൈകരുതെന്ന് കോൺഗ്രസിനുളളിൽ നിന്ന് തന്നെ അഭിപ്രായമുയർന്നതിന് പിന്നാലെയാണ് നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...