തോട്ടത്തിൽ നിന്ന് തണ്ണിമത്തൻ പറിച്ചെന്ന് ആരോപിച്ച് 13 വയസുകാരനെ കുത്തി കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ആഗ്ര: തോട്ടത്തിൽ നിന്ന് തണ്ണിമത്തൻ പറിച്ചെന്ന് ആരോപിച്ച് 13 വയസുകാരനെ കുത്തി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ആ​ഗ്രയിൽ ബസായി ജാഗ്നർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സോണി ഖേഡ ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം. അമൃത് കുശ്വാഹ എന്ന കുട്ടിയാണ് അക്രമത്തിൽ മരിച്ചത്. കുട്ടിയുടെ കുടുംബം കൃഷിക്കായി ഭൂമി പാട്ടത്തിന് നൽകിയ റിയാസുദ്ദീൻ, ഷിറാസുദ്ദീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി കൃഷി ആവശ്യത്തിനായാണ് പ്രതികൾക്ക് നൽകിയത്. ഇവിടെ നിന്ന് കുട്ടി തണ്ണിമത്തൻ പറിച്ചതാണ് പ്രകോപനത്തിന് കാരണം. തണ്ണിമത്തൻ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് മുഖത്ത് കുത്തുകയായിരുന്നു.

കുട്ടിയുടെ മുഖത്ത് നിരവധി മുറിവുകളും കണ്ടെത്തി. അക്രമശേഷം കുട്ടിയെ പ്രതികൾ വയലിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു. അമൃത് വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് കുടുംബം തിരച്ചിൽ നടത്തുകയായിരുന്നു. തണ്ണിമത്തൻ തോട്ടത്തിലെത്തിയ കുട്ടിയുടെ സഹോദരിയാണ് രക്തം പുരണ്ട് കിടക്കുന്ന സഹോദരന്റെ മൃതദേഹം കണ്ടത്. കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് വലിയ പ്രതിഷേധമാണ് ഉണ്ടായത്. മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാൻ വിസമ്മതിച്ച് ഗ്രാമവാസികൾ റോഡ് ഉപരോധിച്ചു. പോലീസ് അന്വേഷം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയ്ക്ക് മകന്‍റെ ക്രൂര മർദനം

0
പത്തനംതിട്ട: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയ്ക്ക് മകന്‍റെ ക്രൂര മർദനം. റാന്നി...

അലിമുക്കിൽ പിടികൂടിയ പുലിയെ അച്ചൻകോവിൽ ഉൾവനത്തിൽ തുറന്നുവിട്ടു

0
കൊല്ലം: അലിമുക്കിൽ പുലിപ്പേടി ഒഴിഞ്ഞപ്പോൾ അച്ചൻകോവിൽ നിവാസികൾ ഭീതിയിൽ. അലിമുക്കിൽ പിടികൂടിയ...

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...