13 വര്‍ഷം മുമ്പ് മധ്യവയസ്‌കനെ വളര്‍ത്തുനായ കടിച്ച കേസ് ; നായയുടെ ഉടമയ്ക്ക് ശിക്ഷ വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

മുംബൈ : 13 വര്‍ഷം മുമ്പ് മധ്യവയസ്‌കനെ വളര്‍ത്തുനായ കടിച്ച കേസില്‍ നായയുടെ ഉടമയ്ക്ക് ശിക്ഷ വിധിച്ച് കോടതി. മൂന്ന് മാസം തടവാണ് ശിക്ഷ. അക്രമകാരിയായ റോഡ്‌വീലര്‍ ഇനത്തില്‍പ്പെട്ട നായയാണ് 72കാരനെ ആക്രമിച്ചത്. അക്രമ സ്വഭാവമുളള നായ്ക്കളെ പൊതു സ്ഥലങ്ങളില്‍ കൊണ്ടുവരുന്നത് മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുമെന്ന നിരീക്ഷണത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. 2010മെയ് 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വ്യാപാരിയായ സൈറസ് പേഴ്സി ഹോര്‍മുസ്ജിയെ അയാളുടെ ബന്ധുവായ കെര്‍സി ഇറാനിയുടെ വളര്‍ത്തുനായ ആക്രമിക്കുകയായിരുന്നു. ഹോര്‍മുസും ഇറാനിയും തമ്മില്‍ വീടിന് പുറത്തുവെച്ച് സംസാരിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടാകുകയും ഇത് കണ്ട ഇറാനിയുടെ റോഡ്‌വീലര്‍ ഹോര്‍മുസിനെ ആക്രമിക്കുകയുമായിരുന്നു. നായയുടെ ആക്രമണ സ്വഭാവരീതി അറിയുന്നതിനാല്‍ മറ്റുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്വമാണെന്നും സംഭവത്തില്‍ കോടതി പറഞ്ഞു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...