കുടുംബ ബജറ്റ് താളം തെറ്റിച്ച സംസ്ഥാന ബജറ്റ് പാവപ്പെട്ടവരുടെ ജീവിതം ദുസഹമാക്കി ; കേരള ഗാന്ധി ദർശൻ വേദി ജില്ലാ ജനറൽ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബ ബജറ്റ് താളം തെറ്റിച്ച സംസ്ഥാന ബജറ്റ് തുച്ചവരുമാനക്കാരായ പെൻഷൻകാരുടേയും സാധാരണക്കാരുടെയും,പാവപ്പെട്ടവരുടേയും ജീവിതം ദുസഹമാക്കിയെന്ന് കേരള ഗാന്ധി ദർശൻ വേദി ജില്ലാ ജനറൽ സെക്രട്ടറി കെ.ജി.റെജി. പെൻഷൻകാരുടെ തടഞ്ഞു വെച്ചിരിക്കുന്ന ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെൻഷൻ അസോസിയേഷൻ ജില്ലാ ട്രഷറിക്ക് മുൻപിൽ നടത്തിക്കൊണ്ടിരുന്ന പഞ്ചദിന സത്യാഗ്രഹത്തിന്‍റെ സമാപാന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിൽ ആദ്യമായി ഒരു സർക്കാർ ബജറ്റിന് മുൻപും പിൻപും നിത്യോപയോഗ സാധന വില വർദ്ധിപ്പിച്ച് സമസ്ത മേഖലയിലും നികുതി കുത്തനെ കുട്ടിയിരിക്കുന്നത് കമ്പോളത്തിലും സേവനമേഖലയിലും ബഹുഭൂരിപക്ഷം ജനങ്ങൾക്കും പിടിച്ചു നിൽക്കാൻ കഴിയാത്ത ദുരവസ്ഥയുണ്ടാക്കിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ അസോസിയേഷൻ പ്രസിഡൻറ് എം.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ്.എസ്.പി.എ.സംസ്ഥാന കമ്മിറ്റി അംഗം ബിജിലി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.

കേരള ബഡ്ജറ്റിനെതിരെയുള്ള കരിദിനാചരണത്തിന്‍റെ ഭാഗമായി സത്യാഗ്രഹത്തിൽ പങ്കെടുത്ത 26 പേരും കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധം രേഖപ്പെടുത്തി. കെ.എസ്.എസ്.പി.എ.യുടെ പഞ്ചദിന സത്യാഗ്രഹത്തിൽ 5 ദിവസവും പങ്കെടുത്ത പി.എ.മീരാപിള്ള, എം.പി.മോഹനൻ, കെ.ജി.റെജി, മുഹമ്മദ് സലീം എന്നിവരെ യോഗത്തിൽ വെച്ച് ഷാൾ അണിയിച്ച് ആദരിച്ചു. യോഗത്തിൽ പി.പി.ദാനിയേൽ, ജോൺ തോമസ് മാമ്പറ, പി.എൻ.വരദരാജൻ, എൻ.എസ്.ജോൺ, പ്രൊഫ.ബാബു വർഗീസ്, എം.കെ.പുരുഷോത്തമൻ, ഏബ്രഹാം വി.ചാക്കോ, കെ.എ.വർഗീസ്, കെ.സ്.രാജൻ, എ.കെ.തരിയൻ, ഹാഷിം കെ,എബ്രഹാം മാത്യൂ, അജയൻ പി.വേലായുധൻ, ജോൺ പി, എ.കെ.സുരേന്ദ്രൻ, ജയശ്രീ എസ്.നായർ, എം.വി.കോശി, ദാമോദരൻ റ്റി.എ, ഗിവർഗീസ്, മുഹമ്മദ് സാലി, കെ.എസ്.തോമസ് തുടങ്ങിയവർ സമാപന യോഗത്തിൽ പ്രസംഗിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തെലുങ്ക് സിനിമയുടെ ലൊക്കേഷനിൽ പടയപ്പ , ഷൂട്ടിങ് നിർത്തിവെച്ചു

0
കുണ്ടള : ഇടുക്കിയിൽ ചിത്രീകരിക്കുന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് 'പടയപ്പ'യെത്തി....

ചോർന്നൊലിച്ച് ബിക്കാനീർ എക്സ്പ്രസ്

0
മധ്യപ്രദേശ് : ബിക്കാനീർ എക്സ്പ്രസിന്റെ ഫസ്റ്റ് എസി കോച്ചിനുള്ളിൽ വെള്ളം ചോരുന്നതിന്റെ...

സഹോദരനൊപ്പം സൈക്കിളിൽ പോകവെ ഇരുപതടി താഴ്ചയിലേക്ക് വീണു ; പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം

0
കാക്കനാട് : സഹോദരനൊപ്പം സൈക്കിൾ സവാരി നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ...

കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ എ.എ റഹീം എംപിയാണെന്ന പ്രചാരണത്തില്‍ കേസെടുത്ത്...