ബംഗളൂരുവിൽ കുടിശ്ശിക അടക്കാത്ത 13,000 ദരിദ്ര കുടുംബങ്ങൾക്ക് വീട് നഷ്ടമാകും

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ബംഗളൂരുവിലെ ചേരി നിർമ്മാർജ്ജന ബോർഡ് നിർമ്മിച്ചു നൽകിയ വീടുകളുടെ ഗുണഭോക്തൃ വിഹിതം അടയ്ക്കാത്തതിനെത്തുടർന്ന് നഗരത്തിലെ 13,000-ത്തോളം കുടുംബങ്ങൾക്ക് തങ്ങളുടെ വീടുകൾ നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. ചേരി വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഫ്ലാറ്റുകളിൽ താമസിക്കുന്ന കുടുംബങ്ങൾ സർക്കാർ നിശ്ചയിച്ച തുക വർഷങ്ങളായി അടയ്ക്കാത്തതാണ് കാരണം. ഓരോ വീടിനും ഏകദേശം എട്ടു ലക്ഷം രൂപയാണ് ചിലവ്. ഇതിൽ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന സബ്‌സിഡിക്ക് പുറമെ ബാക്കി തുക അവർ അടയ്ക്കണം.

എന്നാൽ 13,000-ത്തോളം പേർ വെറും 50,000 രൂപ മാത്രമാണ് ഇതുവരെ അടച്ചിട്ടുള്ളത്.തിരിച്ചടവ് മുടങ്ങിയ കുടുംബങ്ങൾക്ക് ബോർഡ് ഇതിനകം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. നിശ്ചിത സമയത്തിനകം കുടിശ്ശിക അടച്ചുതീർത്തില്ലെങ്കിൽ അലോട്ട്‌മെന്റ് റദ്ദാക്കി അവരെ കുടിയിറക്കാനാണ് തീരുമാനം. സമീപകാലത്ത് നടന്ന ബോർഡ് മീറ്റിംഗിലാണ് ഈ തീരുമാനമെടുത്തത്. അടുത്ത ആഴ്ച മുതൽ ഗുണഭോക്താക്കൾക്ക് അലോട്ട്‌മെന്റ് റദ്ദാക്കിക്കൊണ്ടുള്ള കത്തുകൾ അയച്ചുതുടങ്ങാൻ കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...