131-ാമത് മാരാമണ്‍ കണ്‍വന്‍ഷൻ ; ഒരുക്കങ്ങള്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

മാരാമണ്‍ : ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 131-ാമത് മഹായോഗം ഫെബ്രുവരി 8 മുതല്‍ 15 വരെ പമ്പാ മണല്‍പ്പുറത്ത് നടക്കും. ഒരുക്കങ്ങള്‍ ആരംഭിച്ചു. മണല്‍പ്പരപ്പിലേക്കുള്ള താത്കാലിക പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം മലങ്കരയുടെ 22-ാം മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷനുമായ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് റൈറ്റ്. റവ. ഡോ. ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിച്ചു. സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ പ്രസംഗിച്ചു.

ലേഖക സെക്രട്ടറി പ്രൊഫ. എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ. ജിജി വര്‍ഗീസ്, ട്രഷറാര്‍ ഡോ. എബി തോമസ് വാരിക്കാട്, സംഘം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.പി. അച്ചന്‍കുഞ്ഞ്, റ്റിജു എം. ജോര്‍ജ്, ഇവാ. മാത്യു ജോണ്‍ എം., അനി കോശി, ലാലമ്മ മാത്യു, ഇടിക്കുള വര്‍ഗീസ്, റവ. അലക്‌സ്. എ സുബി പള്ളിയ്ക്കല്‍, സാം ചെമ്പകത്തില്‍,സാം ജേക്കബ്, ഡോ. ഷാജി എ. എസ്, ബിനോജ് എസ്, റവ. ജോജി ജേക്കബ്, ഇവാ.ജോര്‍ജ്കുട്ടി എം.സി, മനോജ്‌ മലയിൽ തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാര്‍, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സാലി തോമസ്, ഗ്രാമപഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, വൈദികര്‍, വിശ്വാസ സമൂഹം എന്നിവര്‍ പങ്കെടുത്തു. ചെപ്പള്ളിക്കടവ്, മുക്കരണ്ണത്ത് കടവ്, അരമനക്കടവ് എന്നിവിടങ്ങളില്‍ നിന്നുമാണ് കണ്‍വന്‍ഷന്‍ നഗരിയിലേക്ക് താത്കാലിക പാലങ്ങള്‍ നിര്‍മ്മിക്കുന്നത് എന്ന് ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ, പബ്ലിസിറ്റി കണ്‍വീനര്‍മാരായ റ്റിജു എം. ജോര്‍ജ്, സാം ചെമ്പകത്തില്‍ എന്നിവര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...