തൽക്കാൽ ടിക്കറ്റ് കിട്ടാൻ പുതിയ കടമ്പ കൂടി കടക്കണം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ട്രെയിൻ തൽക്കാൽ ടിക്കറ്റ് ബുക്കിംഗുകൾക്ക് ആധാർ വേരിഫിക്കേഷൻ വേണമെന്ന പരിഷ്കാരം ഇന്ത്യൻ റെയിൽവേ അടുത്തിടെയാണ് കൊണ്ടുവന്നത്. ഇനി ആധാർ വേരിഫിക്കേഷൻ മാത്രം പോര, തൽക്കാൽ ടിക്കറ്റ് കിട്ടാൻ പുതിയ കടമ്പ കൂടി കടക്കണം. യാത്രക്കാരുടെ രജിസ്ട്രർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച വൺ-ടൈം പാസ്‌വേഡ് (OTP) പരിശോധിച്ചുറപ്പിച്ചതിനുശേഷം മാത്രമേ ഇനി തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. ആദ്യ ഘട്ടത്തിൽ ട്രെയിൻ നമ്പർ 12009/12010 മുംബൈ സെൻട്രൽ-അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസിൽ OTP അടിസ്ഥാനമാക്കിയുള്ള തൽക്കാൽ ബുക്കിംഗ് സംവിധാനം ഇന്ന് മുതൽ ആരംഭിച്ചു. പിന്നീട് ഇത് എല്ലാ ട്രെയിനുകളിലേക്കും വ്യാപിക്കുമെന്ന് വെസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു.

റെയിൽവേ ബോർഡ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് തത്കാൽ ബുക്കിംഗ് സംവിധാനത്തിൽ പുതിയ പരിഷ്കരണം കൊണ്ടുവന്നത് സിസ്റ്റം ജനറേറ്റ് ചെയ്ത വൺ-ടൈം പാസ്‌വേഡ് (OTP) പരിശോധിച്ച് ഉറപ്പിച്ചതിനുശേഷം മാത്രമേ ഇനി തൽക്കാൽ ടിക്കറ്റുകൾ ഇനി നൽകൂ. ബുക്കിംഗ് സമയത്ത് യാത്രക്കാരൻ നൽകുന്ന മൊബൈൽ നമ്പറിലേക്ക് ഈ OTP അയയ്ക്കും. OTP വിജയകരമായി സാധൂകരിച്ചതിന് ശേഷം മാത്രമേ ടിക്കറ്റ് കൺഫോം ആകൂ- വെസ്റ്റേൺ റെയിൽവേ വ്യക്തമാക്കി.

ഐആർസിടിസി വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, റെയിൽവേ കൗണ്ടറുകൾ എന്നിവയുൾപ്പെടെ എല്ലാ ബുക്കിംഗ് ചാനലുകളിലും ഈ പുതിയ സംവിധാനം ബാധകമാകും. സുതാര്യമായ തത്കാൽ ബുക്കിംഗുകൾ ഉറപ്പാക്കുകയും യഥാർത്ഥ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റുകൾ മികച്ച രീതിയിൽ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ മാറ്റത്തിന്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...