13-ാം കനേഡിയൻ നെഹ്റു ട്രോഫി മത്സരം ആഗസ്റ്റ് 19 ന് ; വെർച്വൽ ഫ്ലാഗ് ഓഫ് കർമ്മം എം.എ. യൂസഫലി നിർവ്വഹിക്കും

For full experience, Download our mobile application:
Get it on Google Play

ബ്രാംപ്റ്റൺ: കനേഡിയൻ നെഹ്റു ട്രോഫി മത്സരം ആഗസ്റ്റ് 19 ന് നടക്കും. വെർച്വൽ ഫ്ലാഗ് ഓഫ് കർമ്മം എം.എ. യൂസഫലി നിർവ്വഹിക്കും. കനേഡിയൻ മലയാളികൾക്കിനി ആവേശമുണർത്തുന്ന മണിക്കൂറുകൾ. രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെ ഒന്റേരിയോയിലെ പ്രൊഫസേഴ്‌സ് ലെയിക്കിലാണ് മത്സരം അരങ്ങേറുന്നത്. ബ്രാംപ്റ്റൺ മലയാളി സമാജത്തിന്റെ നേതൃത്വത്തിലാരംഭിച്ച ‘ദി ബ്രാംപ്റ്റൺ ബോട്ട് റേസ്‘ ഏതൊരു പ്രവാസി മലയാളിക്കും സ്വന്തം നാടിന്റെ സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചോർത്ത്‌ അഭിമാനം തോന്നുന്ന പ്രൗഢോജ്വലമാണ്.

ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്റുവിന്റെ നാമധേയത്തിൽ അറിയപ്പെടുന്ന ആലപ്പുഴയിലെ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഒരു ചെറിയ പതിപ്പായിട്ടാണ് ബ്രാംപ്റ്റണിലെ ബോട്ട് റേസ് ആരംഭിച്ചത്. തുടക്കത്തിൽ മലയാളികളുടെ മാത്രം ആഘോഷമായി ഹാർട്ട് ലെയിക്കിൽ ആരംഭിച്ച ആ വള്ളംകളി ഇന്ന് പ്രൊഫസേഴ്‌സ് ലെയിക്കിൽ എത്തി നിൽക്കുമ്പോൾ 10-11 പേരുള്ള വലിയ വള്ളങ്ങൾ വരെ ഇടം പിടിക്കുന്നു.

വിവിധ കമ്മ്യൂണിറ്റികൾ ഉൾപ്പെടുന്ന കനേഡിയൻ, അമേരിക്കൻ ടീമുകൾ ഉൾപ്പെടെ 30 – ൽ അധികം ടീമുകൾ മത്സരത്തിൽ അണിനിരക്കുന്നു. അതെ ‘ബ്രാംപ്ടൻ ബോട്ട് റേസ്‘ ഇന്ന് ചെറിയൊരു വള്ളംകളിയല്ല, പ്രവാസി മലയാളി ലോകത്തു തന്നെ നടക്കുന്ന ഏറ്റവും വലിയ മത്സരമാണ്. കൂട്ടായ പ്രവർത്തനത്തിലൂടെ വള്ളംകളി കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം മുന്നോട്ട് കൊണ്ടുപോയ ബ്രാംപ്ട്ടൻ മലയാളി സമാജത്തിന്റെ ഭാരവാഹികളെയും പ്രവർത്തകരെയും കേരള ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ വർഷം അഭിനന്ദിച്ചിരുന്നു.

കുര്യൻ പ്രക്കാനമാണ് ബ്രാംപ്ടൻ ബോട്ട് റേ സിൻ്റെ സ്ഥാപക പ്രസിഡന്റ്. കുര്യൻ പ്രക്കാനം , ഗോപകുമാര്‍ നായര്‍, സണ്ണി കുന്നംപള്ളി, ബിനു ജോഷ്വാ, ഷിബു ചെറിയാൻ, സിറ്റി മേയർ, കൗൺ സിലേഴ്‌സ് തുടങ്ങിയവർ ചേർന്ന് അവസാനവട്ട ഒരുക്കങ്ങള്‍ കഴിഞ്ഞ ദിവസം വിലയിരുത്തിയതായി കനേഡിയൻ നെഹ്റു ട്രോഫി ഓവർസീസ് മീഡിയ ടീം ജനറൽ കൺവീനർ ഡോ.ജോൺസൺ വി.ഇടിക്കുള അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ സിന്ദൂർ 2.0 ; പാകിസ്‌ഥാനെതിരെ സൈനിക നീക്കം സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച...

0
ന്യൂഡൽഹി : ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നടപടി ഒരുക്കുന്നുവെന്ന തരത്തിൽ...

അഞ്ച് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ആധാര്‍ പുതുക്കാം – നവജാത...

0
പത്തനംതിട്ട : അഞ്ച് മുതല്‍ 17 വയസ് വരെയുള്ള കുട്ടികളുടെ ബയോമെട്രിക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല – പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍

0
വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19 ന് ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍...

തോട്ടത്തിൽ നിന്ന് വാഴക്കുല വെട്ടുന്നതിനിടെ പാമ്പുകടിയേറ്റു ; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി വയോധികൻ

0
കോഴിക്കോട് : കോഴിക്കോട് ചമലിൽ വയോധികന് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്...