കടയ്ക്കലില്‍ 13 വയസുള്ള മകനെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കടയ്ക്കലില്‍ 13 വയസുള്ള മകനെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റിലായി. കടയ്ക്കല്‍ കുമ്മിള്‍ ഊന്നുകല്‍ കാഞ്ഞിരത്തുമ്മൂടുവീട്ടില്‍ നാസറുദീനാണ് പിടിയിലായത്. ഇയാള്‍ കുട്ടിയെ ചവിട്ടുകയും ചെയ്തു. മര്‍ദനം സഹിക്കാതെ കുട്ടിയുടെ മാതാവ് ഹയറുന്നിസ്സ കടക്കല്‍ സിഐയെ വിളിച്ച് പരാതി പറഞ്ഞതോടെയാണ് നാസറുദീനെ അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയോടെ കുട്ടിയുടെ മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ കുട്ടി കാണാന്‍ പോയി എന്ന കാരണത്തലാണ് കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തത്. കുട്ടിയുടെ മൊഴി രേഖപെടുത്തി കേസെടുത്ത പോലീസ് കുട്ടിക്കു കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്‍കി. പിതാവ് നാസറുദീനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെകോടതിയില്‍ ഹാജരാക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാന നഗരത്തിൽ സർവീസ് നടത്താൻ കൂടുതൽ പ്രിയദർശിനി ബസുകളെത്തുന്നു

0
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ സർവീസ് നടത്താൻ കൂടുതൽ പ്രിയദർശിനി ബസുകളെത്തുന്നു. നഗരത്തിൽ...

മൂന്നാറിൽ കനത്ത മഴയെ തുടർന്ന് നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുതാഴ്ന്നു

0
ഇടുക്കി: ഇടുക്കിയിൽ ശക്തമായ മഴ തുടരുന്നു. മൂന്നാറിൽ കനത്ത മഴയെ തുടർന്ന്...

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ...

രോഗിയെ ആശുപത്രിയിലെത്തിക്കാൻ പോയ അഗ്നിശമനസേനയുടെ വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി

0
പത്തനംതിട്ട: തിരുവല്ലയിലെ കുറ്റൂർ തെങ്ങേലിയിൽ അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിൽ...