ന്യൂഡല്‍ഹി : 13 കാരന്‍ സുഹൃത്തായ എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വഴക്കാണ് കാരണമെന്ന് പോലീസ് പറഞ്ഞു. നടപടികള്‍ക്ക് ശേഷം 13കാരനെ ജുവനൈല്‍ ഹോമിലക്ക് അയച്ചു. മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഒഴിഞ്ഞ സ്ഥലത്തുനിന്നും മൃതദേഹം കണ്ടെടുത്തത്. സുഹൃത്തുമായി കളിക്കുന്നതാണ് അവസാനമായി കണ്ടതെന്ന് മാതാവ് പോലീസിന് മൊഴി നല്‍കിയിരുന്നു. കല്ല് കൊണ്ടടിച്ചാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതെന്ന് 13 കാരന്‍ സമ്മതിച്ചു. കൂട്ടുകാരന്‍റെ ഫോണും 13 കാരനില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
13കാരന്‍ സുഹൃത്തായ എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
RECENT NEWS
Advertisment



























