കൊച്ചി: അബുദാബി, ഷാര്‍ജ, മസ്‌ക്കറ്റ്, ദുബായ്, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നായി 14 വിമാനങ്ങള്‍ ഇന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. 22,860 പ്രവാസികളാകും വിമാനമിറങ്ങുക. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നും ചിക്കാഗോയില്‍ നിന്നുമുള്ള വിമാനങ്ങള്‍ ഡല്‍ഹി വഴിയാകും എത്തുന്നത്. മുന്നൂറിലധികം യാത്രക്കാരുമായി ഷിക്കാഗോയില്‍ നിന്നുള്ള വിമാനം ഉച്ചയ്ക്ക് ഡല്‍ഹിയിലെത്തും. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ആയിരത്തിലേറെ മലയാളികള്‍ വന്ദേഭാരത് ദൗത്യത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ലോക്ക് ഡൌണ്‍ കാരണം കഴിഞ്ഞ നാല് മാസമായി അമേരിക്കയില്‍ കുടുങ്ങി പോയ സംവിധായകന്‍ സിദ്ദിഖും ഇന്ന് എത്തും.
വിവിധ രാജ്യങ്ങളില്‍ നിന്നായി 14 വിമാനങ്ങള്‍ ഇന്ന് നെടുമ്പാശ്ശേരിയിലെത്തും ; 22,860 പ്രവാസികള്‍ ആശ്വാസത്തോടെ ഇന്ന് ജന്മനാട്ടില്‍ കാലുകുത്തും
RECENT NEWS
Advertisment