ബംഗ്ലാദേശിൽ ഇടിമിന്നലേറ്റ് 14 മരണം

For full experience, Download our mobile application:
Get it on Google Play

ധാക്ക: ബംഗ്ലാദേശിൽ ഇടിമിന്നലേറ്റ് 14 മരണം. മരിച്ചവരിൽ 10 വയസുകാരനും ഉൾപ്പെടുന്നു. ഇടിമിന്നലേറ്റവരിൽ ഭൂരിഭാഗം പേരും തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന കര്‍ഷകരും തുറന്ന പ്രദേശങ്ങളിൽ കുടുങ്ങിയ മറ്റ് തൊഴിലാളികളുമാണെന്ന് അധികൃതർ പറഞ്ഞു.തലസ്ഥാനമായ ധാക്ക ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വീശിയടിച്ച കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും ഇടയിലാണ് ശക്തമായ ഇടിമിന്നൽ ഉണ്ടായത് .നിരവധി പേർക്ക് പരിക്കേറ്റു, അവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്. മറ്റ് രണ്ട് പേരൊടൊപ്പം വീടിന് പുറത്തു നിൽക്കുമ്പോഴാണ് പത്ത് വയസുകാരന് മിന്നലേറ്റത്. ഇടിമിന്നലേറ്റ് മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

ഒരു പശുവും ഇടിമിന്നലേറ്റ് ചത്തു. മരിച്ചവരിൽ ഒരാൾ തേയില നുള്ളിയതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇയാളുടെ വിവാഹം കഴിഞ്ഞിട്ട് എട്ട് ദിവസമെ ആയിട്ടുള്ളൂ.2016ൽ ബംഗ്ലാദേശിൽ ഇടിമിന്നലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. എല്ലാ വര്‍ഷവും നൂറുകണക്കിനാളുകളാണ് മിന്നലേറ്റ് മരിക്കുന്നത്. കഴിഞ്ഞ മേയിൽ 200ലധികം ആളുകൾക്ക് ജീവൻ നഷ്ടമായിരുന്നു. ഒരു ദിവസം തന്നെ 82 പേർ മരിച്ച ദാരുണ സംഭവവും ഉണ്ടായിട്ടുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ അന്തരീക്ഷത്തിലെ ചൂടും ഈർപ്പവും വർധിക്കുന്നതോടെയുണ്ടാകുന്ന അസ്ഥിരമായ കാലാവസ്ഥയാണ് ഇത്രയധികം മരണങ്ങൾക്ക് കാരണമാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...