അധ്യാപക വിരുദ്ധ നയങ്ങളിലൂടെ പൊതുവിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കഴിഞ്ഞ പത്തു വര്‍ഷമായി കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെയും അധ്യാപക സമൂഹത്തെയും കടുത്ത പ്രതിസന്ധിയിലേക്കും അവഗണനയിലേക്കും തള്ളിവിടുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ ആരോപിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗത സംഘം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകരുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ ഈ സര്‍ക്കാര്‍ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ അധ്യാപകര്‍ നേരിട്ട പ്രധാന പ്രശ്നങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അധ്യാപകരുടെ അര്‍ഹമായ ക്ഷാമബത്ത (ഡി.എ) വര്‍ഷങ്ങളായി കുടിശ്ശികയാക്കി വെച്ചിരിക്കുകയാണ്. ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ചും ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കാതെയും അധ്യാപകരെ സാമ്പത്തികമായി സര്‍ക്കാര്‍ വരിഞ്ഞുമുറുക്കുകയാണ്.

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി നല്‍കുന്ന തുച്ഛമായ തുക വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പല സ്കൂളുകളിലും പ്രധാനാധ്യാപകരും അധ്യാപകരും കടം വാങ്ങിയും സ്വന്തം ശമ്പളത്തില്‍ നിന്ന് പണമെടുത്തുമാണ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. ഇത് അധ്യാപകരോടുള്ള ക്രൂരതയാണ്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്നവര്‍ പത്തു വര്‍ഷം പിന്നിടുമ്പോഴും അധ്യാപകരെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ബോധന പ്രക്രിയയേക്കാള്‍ കൂടുതല്‍ ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രികള്‍ക്കും ഇതര സര്‍ക്കാര്‍ ജോലികള്‍ക്കും അധ്യാപകരെ നിര്‍ബന്ധിതരാക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയവല്‍ക്കരണം അക്കാദമിക് നിലവാരത്തെ തകര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണമെന്നത് കേവലം മുദ്രാവാക്യങ്ങളില്‍ ഒതുക്കാതെ അധ്യാപകരുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വരാനിരിക്കുന്ന കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനം അധ്യാപകരുടെ പോരാട്ട വീര്യത്തിന്റെ വിളംബരമായി മാറുമെന്നും പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി.കെ. അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. ബി.സുനില്‍ കുമാര്‍, വട്ടപ്പാറ അനില്‍കുമാര്‍, അഡ്വ.അനില്‍ തോമസ്, എസ്.സന്തോഷ് കുമാര്‍, അനില്‍ വെഞ്ഞാറമൂട്, സാജു ജോര്‍ജ്, പി.എസ്. മനോജ്, ആര്‍. തനൂജ, ആര്‍. രാജേഷ്, എസ്.പ്രേം, നെയ്യാറ്റിന്‍കര പ്രിന്‍സ്, ഫിലിപ്പ് ജോര്‍ജ്, വി.ജി. കിഷോര്‍, ഫ്രെഡി ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....