ബെം​ഗളൂരുവിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് 14 ലക്ഷം രൂപ കവർന്നു ; മോഷ്ടാവിനായി തെരച്ചില്‍

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: ബെം​ഗളൂരുവിൽ ക്ഷേത്ര ഭണ്ഡാരം തകർത്ത് 14 ലക്ഷം രൂപ കവർന്നു. യെലഹങ്ക ന്യൂ ടൗണിലെ എ സെക്ടറിലുള്ള ശ്രീ ശ്രീനിവാസ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ പണം മോഷ്ടിച്ചത്. സംഭവത്തില്‍, യെലഹങ്ക ന്യൂ ടൗൺ പൊലീസ് മോഷണത്തിന് കേസെടുത്ത് പ്രതിക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര കവാടത്തിൽ സുരക്ഷാ ജീവനക്കാരനെ നിയോഗിച്ചിരുന്നെങ്കിലും ഇയാളെ കബളിപ്പിച്ച് മോഷ്ടാവ് അകത്ത് കയറുകയായിരുന്നു.

ക്ഷേത്രവളപ്പിലെ മുറിയിലാണ് പൂജാരി ഉറങ്ങിയത്. പൂജാരിയും സംഭവം അറിഞ്ഞില്ല. ക്ഷേത്രത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുഖംമൂടി ധരിച്ച ഒരാൾ ക്ഷേത്രത്തിൽ പ്രവേശിച്ച് പണം അപഹരിച്ചതായി പൊലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ തിരിച്ചറിയാനാകുമെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...