ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ 14 വയസുകാരൻ മരിച്ച സംഭവം; വ്യാപക പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ഗൂഡല്ലൂർ : തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ 14 വയസുകാരൻ മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നു. ഗൂഡല്ലൂർ പാക്കണം സ്വദേശി മിസ്ഹബ് ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഇന്നലെ രാത്രി എട്ടു മണിയോടെ ടൗണിൽ നിന്നും വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയായിരുന്നു മിസ്ഹബിനെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മിസ്ഹബിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മരണവിവരമറിഞ്ഞ് ആശുപത്രി പരിസരത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ് അരങ്ങേറിയത്. ഗൂഡല്ലൂർ എം.എൽ.എ ദ്രാവിഡ മണിക്കെതിരെ പ്രതിഷേധക്കാർ ആക്രോശിച്ചു. പ്രദേശത്ത് കാലങ്ങളായി നിലനിൽക്കുന്ന കാട്ടാനശല്യത്തിന് പരിഹാരം കാണാത്തതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. കൂടാതെ, മൃതദേഹം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി പോസ്റ്റ്‌മോർട്ടം നടത്തി കേസ് ഒതുക്കിത്തീർക്കാൻ അധികൃതർ ശ്രമിക്കുന്നു എന്ന ആരോപണവും പ്രതിഷേധക്കാർ ഉയർത്തി. പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് രാവിലെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വല നിറയെ പൂവാലൻ ചെമ്മീനുമായി വള്ളങ്ങൾ തിരിച്ചെത്തുന്നു ; മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം

0
കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി പൂവാലൻ ചെമ്മീൻ. തീരക്കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾക്ക്...

ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി ; ഭാര്യ കസ്റ്റഡിയിൽ

0
ബെംഗളൂരു: 45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കർണാടകിലെ...

വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട് ; ടെൻഷൻ അടിക്കേണ്ടെന്ന് സംഘാടകരോട് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ കറന്‍റ് കട്ട്. കേരള...

ട്രംപിന്‍റെ ഭീഷണിക്കിടെ സുപ്രധാന ആഹ്വാനവുമായി ഇറാൻ പാർലമെന്‍റ് സ്പീക്കർ

0
ടെഹ്‌റാൻ: ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നയതന്ത്ര നീക്കങ്ങൾ തുടരുമ്പോഴും രാജ്യം എപ്പോഴും...