തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് ക്വാർട്ടേഴ്സിൽ 14കാരി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലെ ദുരൂഹത നീക്കാനുള്ള തീവ്രശ്രമത്തിൽ പോലീസ്. ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫോറൻസിക് ലാബിന് പോലീസ് കത്ത് നൽകി. മരണ കാരണം വ്യക്തമാക്കാനാണ് നടപടി. അതേസമയം, പെൺകുട്ടി പഠിച്ച സ്കൂളിനെതിരെ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്ന് സ്കൂൾ അധികൃതർ പറയുന്നു.
പാളയം പോലീസ് ക്വാർട്ടേഴ്സിൽ മൂന്നാഴ്ച മുമ്പാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്. ഇതിലേക്ക് നയിച്ച കാരണത്തിൽ വ്യക്തത വരുത്താനാണ് ആന്തരിക അവയവ പരിശോധന ഫലം പെട്ടെന്ന് ആവശ്യപ്പെടുന്നത്.പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ട്. കുട്ടി പീഡനത്തിന് ഇരയായിരുന്നോ എന്ന കാര്യത്തിലും ഊർജ്ജിത അന്വേഷണം നടക്കുന്നുണ്ട്. പോലീസ് ക്വാർട്ടേഴ്സിലുള്ളവർ , കുട്ടിയുടെ സുഹൃത്തുകൾ , അടുപ്പമുള്ളവർ എന്നിവരിൽ നിന്നെല്ലാം വിശദമായ മൊഴി രേഖപ്പെടുത്തുന്നുണ്ട്. തലച്ചോറിലെ രക്തസ്രാവം ലഹരി ഉപയോഗത്തിന്റെ ഫലമാണോ എന്നത് അടക്കം പരക്കുന്ന അഭ്യൂഹങ്ങളിലും വ്യക്തത വരുത്താൻ ആന്തരിക പരിശോധന ഫലം വരുന്നതോടെ കഴിയുമെന്നും പോലീസ് പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033