75 വയസ്സുകാരിയെ പീഡിപ്പിച്ച 14 കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി:  ഇടുക്കി വണ്ടന്മേട്ടിൽ 75 വയസ്സുകാരിയെ പീഡിപ്പിച്ച 14 കാരൻ പിടിയിൽ.  വണ്ടൻമേട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കറുവാക്കുളം എന്ന സ്‌ഥലത്ത് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. അയല്‍വാസിയായ പതിനാലുകാരനാണ് വൃദ്ധയെ പീഡിപ്പിച്ചത്.  സുഖമില്ലാതെ കിടപ്പിലായ ഭർത്താവും 75 കാരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വീട്ടിലേക്ക് കയറിവന്ന 14കാരന്‍ വൃദ്ധയുടെ കെട്ടിയിടുകയായിരുന്നു.ശേഷം വായിൽ തുണി തിരുകി.  ബോധം കെട്ട വൃദ്ധയെ പീഡിപ്പിക്കുകയായിരുന്നു.  ഈ സമയം വൃദ്ധയുടെ മരുമകൻ വീട്ടിലെത്തി. സംഭവം കണ്ട ഇയാൾ പോലീസിനെ വിവരം അറിയിച്ചു.  ഉടൻ തന്നെ വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി. കുട്ടിയെ പോലീസിന് കൈമാറി.  കുട്ടി ഈ വർഷം സ്ക്കൂളിൽ പോകാതെ അച്ഛനോടൊപ്പം കറുവക്കുളത്തെ വീട്ടിലായിരുന്നു താമസം.  അമ്മ അടുത്തിടെ പിണങ്ങി സ്വന്തം വീട്ടിലേക്ക് പോയിരുന്നു.  വൃദ്ധയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.  പ്രായ പൂർത്തിയാകാത്ത ആളായായതിനാൽ ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് അയച്ചു.  നാളെ കുട്ടിയെ തൊടുപുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...