പതിനാലുകാരനെ ലൈംഗിക ചൂഷണത്തിനിരയാക്കി ; പോക്സോ കേസില്‍ കേബിൾ ടി വി ഓപ്പറേറ്റർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പതിനാല് വയസുകാരനെ  ലൈംഗികമായി പീഡിപ്പിച്ച കേബിൾ ടി.വി. ഓപ്പറേറ്റർ പിടിയിൽ. പനമ്പങ്കണ്ടി സ്വദേശിയായ  രാഗേഷിനെയാണ് കൊടുവള്ളി പോലീസ് പോക്സോ കേസില്‍ പിടികൂടിയത്. കഴിഞ്ഞമാസം 30-ന് രാത്രിയായിരുന്നു സംഭവം. ഇന്റര്‍നെറ്റ് കണക്‌ഷൻ നൽകുന്നതിനായി തിരിച്ചറിയൽ രേഖയുടെ ഫോട്ടോസ്റ്റാറ്റ് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ വീട്ടിൽ എത്തിയ സമയത്താണ് ഇയാൾ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്.

വീട്ടിൽ ഫോട്ടോ കോപ്പി ഇല്ലാത്തതിനെത്തുടർന്ന് ഓമശ്ശേരിയിൽ പോയി എടുത്തുവരാം എന്നുപറഞ്ഞ് ബൈക്കിൽ പതിനാലുകാരനെയുംകൂട്ടി പോയി. എന്നാൽ പുത്തൂര് എത്തിയപ്പോൾ ഓമശ്ശേരിയിലേക്ക് പോകാതെ മങ്ങാട്ടേക്കുള്ള ഇടുങ്ങിയ റോഡിലൂടെ പോയി കരിമ്പല്ലി കോട്ടയ്ക്ക് സമീപത്തുവെച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

വഴിമാറിയതിനെക്കുറിച്ച് കുട്ടി പലതവണ പറഞ്ഞെങ്കിലും ബൈക്ക് നിർത്താൻ പ്രതി തയ്യാറായില്ല. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബൈക്ക് നിര്‍ത്തി പ്രതി പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊടുവള്ളി സബ് ഇൻസ്പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദർശിച്ച് തെളിവെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...