പത്താം ക്ലാസ് വിദ്യാർത്ഥിക്ക് അയൽവാസിയുടെ ക്രൂര മർദ്ദനം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് അയൽവാസിയുടെ ക്രൂര മർദ്ദനം. അടിയേറ്റ് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആലപ്പുഴ പല്ലന സ്വദേശി അനിൽ കുമാറിന്റെ മകൻ അരുൺ കുമാറിനാണ് പരിക്കേറ്റത്. അയൽവാസി ശാർങ്ങധരനെതിരെയാണ് പരാതി.

കുട്ടികളെ കളിക്കാൻ വിളിച്ചുകൊണ്ടുപോയതിന്റെ പേരിലാണ് അരുണിനെ അയൽക്കാരൻ അടിച്ചത്. ശാർങ്ങധരൻ കുട്ടിയെ ദേഹമാസകലം മർദ്ദിച്ചുവെന്നാണ് പരാതി. ശാർങ്ങധരന്‍റെ കൊച്ചുമക്കളും അരുണും മറ്റ് കുട്ടികളും ചേർന്ന് കളിക്കുന്നതിനിടെ ശാരങ്ങധരൻ വരികയും സ്വന്തം കൊച്ചുമക്കളെ പൊതിരെ തല്ലുകയും ചെയ്തു. കുട്ടികളുടെ കളിസാധനങ്ങൾ ഇയാൾ എടുത്തുവെച്ചു. അതെന്തിനാണ് എടുത്തതെന്ന് ചോദിച്ചപ്പോഴാണ് അരുണിനെ തല്ലിയത്.

അടിയിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ അരുണിനെ വടി വീശി അടിച്ചപ്പോഴാണ് കണ്ണിന് പരിക്കേറ്റത്. കുട്ടിയുടെ ദേഹത്ത് കരുവാളിച്ച പാടുകളുണ്ടെന്നും ക്രൂരമ‍ർദ്ദനമാണ് ശാർങ്ങധരൻ നടത്തിയതെന്നും അരുണിന്റെ അച്ഛൻ പറയുന്നു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധനാ വിധേയനാക്കിയപ്പോൾ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. വണ്ടാനം മെഡിക്കൽ കോളേജിൽ തുടർ ചികിത്സക്കായി കൊണ്ടുപോയി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...