അയ്യംപുഴയില്‍ ക്യാന്‍സര്‍ രോഗികള്‍ കൂടുന്നു ; വിദഗ്ധ പഠനം നടത്തണമെന്ന് നാട്ടുകാര്‍ – പഞ്ചായത്ത് നടപടി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എറണാകുളം അയ്യംപുഴയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നു. രോഗം സ്ഥീരികരിക്കുന്നവരുടെ കണക്ക് പ്രതീമാസം വർദ്ധിക്കുന്നതിന്‍റെ കാരണം പഠിക്കാന്‍ ആരോഗ്യവകുപ്പ് വിദഗ്ധസംഘത്തെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാരണമറിയാല്‍ അയ്യംപുഴ പഞ്ചായത്ത് പഠനം തുടങ്ങി.

അയ്യമ്പുഴ പഞ്ചായത്തിലെ കൊല്ലങ്കോട് സ്വദേശി ഡേവിസിന് മെയ് മാസമാണ് ക്യാന്‍സര്‍ ഉറപ്പിക്കുന്നത്. പാന്‍ക്രിയാസില്‍ തുടങ്ങിയത് ഇപ്പോള്‍ കരളിലേക്കും വ്യാപിച്ചു. ഡേവിസിന്‍റെ തോട്ടടുത്ത നാലു വീടുകളിലുമുണ്ട് ക്യാന്‍സര്‍ രോഗികള്‍. ഇവരുടെ വീടുകള്‍ സ്ഥിതിചെയ്യുന്ന പഞ്ചായത്തിലെ ആറ്‍, ഒന്‍പത് വാര്‍ഡുകളിലായി 30 തിലധികം പേര്‍ക്കാണ് രോഗം. രണ്ടുമാസത്തിനിടെ മൂന്നുപേര്‍ മരിച്ചു. പലരും കുഴഞ്ഞുവീണ് ആശുപത്രിയിലെത്തുമ്പോഴാണ് ക്യാന്‍സറെന്ന് ഉറപ്പിക്കുന്നത്. രണ്ടാഴ്ച്ച മുമ്പ് സ്ഥിരീകരിച്ച മരപ്പണിക്കാരന്‍  ഇപ്പോള്‍  ഗുരുതരാവസ്ഥയില്‍ കഴിയുന്നു.

രോഗികൾ കുടുന്നതിന്‍റെ കാരണമറിയാത്തത് നാട്ടുകാരെ ഭിതിപെടുത്തുന്നുണ്ട്. സര്‍ക്കാറിന്‍റെ വിദഗ്ധസംഘം പഠനം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. രോഗികള്‍ വര്‍ദ്ധിക്കുന്നുവെന്ന് മനസിലായതോടെ അയ്യമ്പുഴ പഞ്ചായത്ത് പ്രാഥമിക നടപടികള്‍ തുടങ്ങി. നിലവില്‍ ലഭ്യമായ ആരോഗ്യവകുപ്പുദ്യോഗസ്ഥരെ ഉപയോഗിച്ച് പഠനം നടത്തി സര്‍ക്കാറിന് റിപ്പോര്ട്ട് സമര്‍പ്പിക്കാനാണ് പഞ്ചായത്ത് ഒരുങ്ങുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...