ഓറിയന്റൽ ഇൻഷുറൻസ് കമ്പനി 15.20 ലക്ഷം നഷ്ടപരിഹാരം നല്‍കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അപകട ഇന്‍ഷുറന്‍സ് തുക മരണശേഷം നല്‍കാതിരുന്ന ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്ത കോടതി വിധി. ഏനാത്ത് കൈതപ്പറമ്പ് ഷിജു ഭവനിൽ പരേതനായ ഗീവർഗീസിന്റെ ഭാര്യ കെ. ഷേർലിക്കും ആശ്രിതര്‍ക്കും 15.20 ലക്ഷം രൂപ ഓറിയന്റൽ ഇൻഷുറൻസ് കമ്പനി നല്‍കാനാണ് പത്തനംതിട്ട ഉപഭോക്ത തര്‍ക്കപരിഹാര കോടതി വിധിച്ചത്. 2021 ജൂലായ് മാസം ഗീവർഗീസ് ഓടിച്ചു വന്ന ബൈക്ക് അടൂർ എം. സി. റോഡിൽ വെച്ച് മറ്റൊരു ബൈക്കുമായി കുട്ടി ഇടിച്ച് ഗീവർഗീസ്  മരിക്കുകയുണ്ടായി. അദ്ദേഹം മരിക്കുന്ന സമയത്ത് 15 ലക്ഷം രൂപയുടെ പേഴ്‌സണൽ ആക്സിഡന്റ് കവറേജിനു വേണ്ടി ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിൽ രജിസ്റ്റേർഡ് ഓണർ എന്നനിലയിൽ ഇൻഷുറൻസ് എടുത്തിരുന്നു. എന്നാൽ ഗീവർഗീസ് മരിക്കുമ്പോൾ അദ്ദേഹത്തിന് ലേണേഴ്‌സ്‌ ലൈസൻസ് മാത്രമേ ഉളളൂ എന്ന കാരണത്താൽ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് തുക നിഷേധിക്കുകയാണുണ്ടായത്.

ഇതിനെതിരെയാണ് ഉപഭോക്ത കോടതിയിൽ കേസ്സ് ഫയൽ ചെയ്തത്. കേസിന്റെ വാദത്തിനിടയില്‍ സൂപ്രീം കോടതിയുടേയും കർണാടക ഹൈക്കോടതിയുടേയും വിധികളും ഹര്‍ജി കക്ഷികള്‍ ഹാജരാക്കുകയുണ്ടായി. ഈ രണ്ടു വിധികളിലും പറയുന്നത് ലേണേഴ്‌സ്‌ ലൈസൻസ് വാലിഡ് ലൈസൻസായി തന്നെ പരിഗണിക്കണമെന്നാണ്. അതിന്റെ അടിസ്ഥാനത്തിലും മറ്റു തെളിവുകളുടെ അടിസ്ഥാനത്തിലും ഇൻഷുറൻസ് തുകയായ 15 ലക്ഷം രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും 10,000 രൂപാ കോടതി ചിലവും സഹിതം ആകെ 15.20 ലക്ഷം രൂപ ഓറിയന്റൽ ഇൻഷുറൻസ് കമ്പനി നൽകാൻ പത്തനംതിട്ട  ഉപഭോക്ത തര്‍ക്കപരിഹാര കോടതി വിധിച്ചത്. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗങ്ങളായ നിഷാദ് തങ്കപ്പനും എൻ. ഷാജിതാ ബീവിയും ചേർന്നാണ് വിധി പ്രസ്ത‌ാവിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...