മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ഏഴ് സ്ത്രീകളടക്കം 15 ക്രിസ്തുമത വിശ്വാസികളെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഗാസിയാബാദ്: യു.പിയിൽ മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ഏഴ് സ്ത്രീകളടക്കം 15 ക്രിസ്തുമത വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്തു. പണം വാഗ്‌ദാനം ചെയ്‌ത് ആളുകളെ ക്രിസ്‌ത്യാനികളാക്കി മതപരിവർത്തനം നടത്തുന്നുവെന്ന പേരിലാണ് അറസ്‌റ്റ്. ഗാസിയാബാദ് ജില്ലയിലെ കർഹേരയിൽ സുവിശേഷത്തിന് പോകുകയായിരുന്നു സംഘമെന്ന് സാഹിബാബാദ് പോലീസ് കമീഷണർ ഭാസ്‌കർ വർമ പറഞ്ഞു. ദരിദ്രരായ ആളുകളെ പ്രലോഭിപ്പിച്ച് ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയാണ് ഇവരുടെ രീതിയെന്നാണ് പോലീസിന്റെ ആരോപണം. ക്രിസ്തുമതം സ്വീകരിച്ചാലുള്ള സാമ്പത്തിക നേട്ടങ്ങളെക്കുറിച്ച് പരിപാടിയിൽ പങ്കെടുക്കുന്നവരെ അറിയിക്കാറുണ്ടെന്ന് സംഘാടകൻ ദിനേശ് തങ്ങളോട് പറഞ്ഞതായും പോലീസ് പറയുന്നു. ഇവരുടെ പക്കൽ നിന്ന് ബൈബിളിന്റെ പകർപ്പുകൾ, കരോൾ പുസ്തകങ്ങൾ, ഗിറ്റാർ, സംഗീതോപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. പ്രദേശവാസി നൽകിയ പരാതിയെത്തുടർന്ന് യു.പി നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരം 15 പേർക്കെതിരെയും എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഭാസ്‌കർ വർമ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പനിച്ചൂടില്‍ കേരളം; 13 ദിവസത്തിനിടെ 41 മരണം

0
തിരുവനന്തപുരം : പകര്‍ച്ചവ്യാധി ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടെ ജീവന്‍...

ബിഹാറിൽ പോലീസ് പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികള്‍ റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു

0
ബിഹാർ: ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വൻ ‌സംഘര്‍ഷം. പോലീസ് പരീക്ഷ...

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്

0
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത...

സംസ്ഥാനത്തെ എല്ലാ അഭയകേന്ദ്രങ്ങളിലും കർശന പരിശോധന ; ലൈസൻസില്ലാത്തവ അടച്ചുപൂട്ടും

0
കൊല്ലം : സംസ്ഥാനത്തെ അഭയകേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ കർശന നിരീക്ഷണവുമായി സാമൂഹികനീതി വകുപ്പ്....