ഓച്ചിറ കാളകെട്ടുത്സവത്തിന് ഒരുങ്ങി ഓണാട്ടുകര

For full experience, Download our mobile application:
Get it on Google Play

ഓച്ചിറ : കാള കെട്ട് ഉത്സവത്തിന്‌ ഓണാട്ടുകരയിലെ കാളമൂടുകൾ സജ്ജം. കാളമൂടുകളിൽ ഭജനം, ഭാഗവതപാരായണം, കഞ്ഞിസദ്യ, പുഴുക്കുസദ്യ, തിരുവാതിര, നൃത്തനൃത്യങ്ങൾ, വിവിധ കലാപരിപാടികൾ തുടങ്ങിയവ ആരംഭിച്ചു. ചങ്ങൻകുളങ്ങര ഓം നമശിവായ വനിതാ കാളകെട്ടുസമിതിയുടെ കെട്ടുകാളയുടെ ശിരസ്സും വഹിച്ചുള്ള ഘോഷയാത്ര നടന്നു. സൗത്ത് ഇന്ത്യൻ വിനോദ് ദീപപ്രകാശനം നിർവഹിച്ചു. 21-ന് വൈകീട്ട് അഞ്ചിന് നന്ദികേശ ശിരസ്സ് ഉറപ്പിക്കൽ. 24-ന് രാവിലെ എട്ടിന് നാരായണീയ പാരായണം, വൈകീട്ട് ആറിന് പാൽപ്പായസ പൊങ്കാല. 26-ന് രാവിലെ 9.30-ന് നന്ദികേശ സമർപ്പണം എന്നിവ നടക്കും.ക്ലാപ്പന കതിരോൻ യുവജനസമിതിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന കെട്ടുകാളയുടെ ശിരസ്സ് ഉറപ്പിക്കൽ 21-ന് 12-ന് നടക്കും.

22-ന് രാത്രി എട്ടിന് സിനിമാറ്റിക് ഡാൻസ്. 25-ന് ഉച്ചയ്ക്ക് ഒന്നിന് ഉത്രാടസദ്യ, രാത്രി എട്ടിന്‌ കുത്തിയോട്ടവും ചുവടും. 26-ന് രാവിലെ അഞ്ചിന് നന്ദികേശ സമർപ്പണം. കുറുങ്ങപ്പള്ളി കടത്തൂർ മഹാത്മ പൗരസമിതിയുടെ കെട്ടുകാളയുടെ ശിരസ്സ് സമർപ്പണം 25-ന് രാവിലെ 10.45-ന് നടക്കും. 26-ന് രാവിലെ എട്ടിന് നിറപറ സമർപ്പണം, പൊങ്കാല. തുടർന്ന് 12-ന് നന്ദികേശന്റെ എഴുന്നള്ളത്തും ഉണ്ടാകും.

കുറുങ്ങപ്പള്ളി, കടത്തൂർ, തഴവ യുവജനസമിതിയുടെ കെട്ടുകാളകളുടെ സമർപ്പണത്തിന്റെ ഭാഗമായി 25-ന് 12-ന് സമൂഹസദ്യ, രണ്ടിന് ശിങ്കാരിമേളം, തുടർന്ന് എഴുന്നള്ളത്ത് എന്നിവയുണ്ട്‌. മേമന തെക്ക് യുവജനസമിതിയുടെ കെട്ടുകാളയുടെ സമർപ്പണവുമായി ബന്ധപ്പെട്ട് 22-ന് വൈകീട്ട് 7.30-ന് കുത്തിയോട്ടവും ചുവടും. 23-ന് വൈകീട്ട് ഏഴിന് മെഗാഷോ. 24-ന് വൈകീട്ട് ഏഴിന് ഭജന-ഹൃദയജപലഹരി. 25-ന് 12.30-ന് സമൂഹസദ്യ, മൂന്നിന് നേർച്ചപ്പറ. 25-ന് വൈകീട്ട് 7.30-ന് മെഗാഷോ, രാത്രി 10-ന് വെടിക്കെട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...