സമഗ്ര ടൂറിസം വികസന പദ്ധതികള്‍ക്കായി 15 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും : അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  റാന്നി നിയോജകമണ്ഡലത്തിലെ സമഗ്ര ടൂറിസം വികസന പദ്ധതികള്‍ക്കായി 15 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നിയിലെ ടൂറിസം സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് എംഎല്‍എ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ടൂറിസം വകുപ്പ് അധികൃതരുടെയും യോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. മണിയാര്‍ ഡാം കേന്ദ്രീകരിച്ചുള്ള സമഗ്ര ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി അഞ്ചു കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിരുന്നു ജലവിഭവ വകുപ്പിന്റെ അനുമതി ലഭ്യമാക്കുന്ന മുറയ്ക്ക് ഇതിന്റെ നിര്‍മ്മാണം ആരംഭിക്കും. കൂടാതെ പമ്പാ നദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് പ്രകൃതിയുടെ വന്യ സൗന്ദര്യം ആസ്വദിക്കുന്ന പെരുന്തേനരുവി ടൂറിസം പദ്ധതിയെ സുപ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കാന്‍ സാമഗ്ര പദ്ധതി നടപ്പാക്കും.

പെരുന്തേനരുവി ചെറുകിട ജലവൈത പദ്ധതിയുടെ പ്രദേശങ്ങളെല്ലാം ടൂറിസം പദ്ധതിയുടെ ഭാഗമാക്കി മാറ്റാന്‍ കഴിയും ട്രക്കിങ്, സാഹസിക ടൂറിസം, ഇക്കോ ടൂറിസം, നദീതീരത്തുകൂടിയുള്ള സ്‌കൈ വാക്ക് എന്നിവയുടെ സാധ്യതകള്‍ വനംവകുപ്പിന്റെ സഹായത്തോടെ ടൂറിസം പദ്ധതിക്കായി പ്രയോജനപ്പെടുത്തും. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും ഒരു ടൂറിസം മേഖല വീതം കണ്ടെത്തി വികസിപ്പിക്കും. ഇവയെല്ലാം കേന്ദ്രീകരിച്ച് ഒരു ടൂറിസം സര്‍ക്യൂട്ട് തയ്യാറാക്കും.

റാന്നിയുടെ സാംസ്‌കാരിക പൈതൃക ഗ്രാമമായ അയിരൂര്‍ കേന്ദ്രീകരിച്ച് തെക്കന്‍ കലാമണ്ഡലം സ്ഥാപിക്കാന്‍ വിശദമായ പദ്ധതി രേഖ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ്, റാന്നി സെന്റ് തോമസ് കോളേജ് ടൂറിസം വിഭാഗം എന്നിവ ബ്ലോക്ക് പഞ്ചായത്തിന്റെയും ടൂറിസം വകുപ്പിന്റെയും സഹായത്തോടെ വിശദമായ പദ്ധതി രേഖ തയ്യാറാകും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്.ഗോപി, ശോശാമ്മ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. എസ്.മോഹനന്‍, ടി.കെ.ജയിംസ്, ബീന ജോബി, കെ.ആര്‍ സന്തോഷ് കുമാര്‍, ബിന്ദു റെജി, ബിനു ജോസഫ്, ജിജി പി. എബ്രഹാം, ലതാ മോഹന്‍, വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി താഴത്തില്ലത്ത്, റാന്നി ഡിഎഫ്ഒ ജയകുമാര്‍ ശര്‍മ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ റൂബി ജേക്കബ് സെന്റ് തോമസ് കോളേജ് ടൂറിസം പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്‌കൃതം നിര്‍ബന്ധം ; ക്ലാസുകള്‍ തിരിക്കേണ്ടത് മൂന്നാം ഭാഷാടിസ്ഥാനത്തില്‍

0
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത പുതിയ കരസേന മേധാവി

0
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു....

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നല്‍കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച...

മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച...

0
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന്...