പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചുകയറി 15 വയസുകാരൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: പരിശീലനത്തിനിടെ ജാവലിന്‍ തലയില്‍ തുളച്ചു കയറി 15 വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഗോരെഗാവ് പുരാര്‍ ഐ.എന്‍.ടി ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ഥി ഹുജേഫ ദവാരെയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് സ്‌കൂള്‍ ഗ്രൗണ്ടില്‍ വിദ്യാര്‍ഥികള്‍ ജാവലിന്‍ ത്രോ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കെ സഹവിദ്യാര്‍ഥി ജാവലിന്‍ എറിയുകയായിരുന്നു. തന്റെ ഷൂ ലെയ്‌സ് കെട്ടാന്‍ കുനിഞ്ഞ ദവാരെ, ജാവലിന്‍ വരുന്നത് കണ്ടിരുന്നില്ല. ജാവലിന്‍ തലയില്‍ തുളച്ചുകയറിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്തുതന്നെ കുട്ടി കുഴഞ്ഞുവീണു. വിദ്യാര്‍ഥിയെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. നിലവില്‍ അപകട മരണത്തിനാണ് ഗോരേഗാവ് പോലീസ് കേസെടുത്തിട്ടുള്ളതെന്നും ജാവലിന്‍ എറിഞ്ഞ വിദ്യാര്‍ഥിയുടെ ഭാഗത്തുനിന്നു എന്തെങ്കിലും അനാസ്ഥ ഉണ്ടായോയോന്ന് പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷ്മിപ്രിയയ്ക്കും ഭർത്താവിനും എതിരെ കേസ്; നടി അൻസിബ നൽകിയ പരാതിയിൽ നടപടി

0
കൊച്ചി: നടി അന്‍സിബയുടെ പരാതിയില്‍ ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനും എതിരെ കേസ് എടുത്തു....

മക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

0
തൃശൂര്‍: മക്കള്‍ക്ക് ജ്യൂസില്‍ എലിവിഷം നല്‍കി ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് സ്വദേശി...

ചിന്നക്കനാലിൽ വന്യജീവി ആക്രമണം; അടിയന്തര ഇടപെടലുമായി വനം വകുപ്പ്

0
ഇടുക്കി: ചിന്നക്കാനാലിലെ വന്യജീവി ആക്രമണത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) രൂപീകരിച്ച്...