തൃശൂര്‍ നഗരത്തിന്‍റെ മുഖം മിനുക്കി 150 ബസ് ഷെല്‍റ്ററുകള്‍ വരുന്നു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : നഗരത്തിന്‍റെ മുഖം മിനുക്കി 150 ബസ് ഷെല്‍റ്ററുകള്‍ വരുന്നു. ആദ്യഘട്ടമായി ഏഴെണ്ണം സ്വരാജ് റൗണ്ടില്‍ തുറക്കും. പരസ്യത്തില്‍ നിന്ന് വരുമാനവും കിട്ടുമെന്ന് മേയര്‍ പറയുന്നു. അതിനിടെ പരസ്യ വരുമാനം തട്ടുന്നതിനാണ് ഭരണ പക്ഷം ശ്രമിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. സ്വരാജ് റൗണ്ടിലെത്തുന്നവര്‍ക്ക് ഒരു മഴ വന്നാല്‍ കയറി നില്‍ക്കാന്‍ കടത്തിണ്ണയല്ലാതൊന്നുമില്ലെന്ന പരാതിക്ക് അറുതിയാവുകയാണ്. റൗണ്ടില്‍ മാത്രം ഏഴു ബസ് ഷെല്‍റ്ററുകളാണ് തുറക്കുന്നത്. നഗരത്തിലെമ്പാടും ആറു മാസത്തിനുള്ളില്‍ തുറക്കുന്നത് 150 ബസ് ഷെല്‍റ്ററുകള്‍. സ്വകാര്യ കമ്പനിയുമായി പത്തു കൊല്ലത്തെ കരാറാണ് കോര്‍പ്പറേഷന്‍ വച്ചിട്ടുള്ളത്.

നിര്‍മാണവും പരിപാലനവും നടത്തിപ്പും സ്വകാര്യ കമ്പനിയാണ്. ബസ് ഷെല്‍റ്ററില്‍ വച്ചിട്ടുള്ള എല്‍ഇഡി സ്ക്രീനില്‍ പരസ്യം നല്‍കാം. ഇതില്‍ നിന്നുള്ള വരുമാന വിഹിതവും കോര്‍പ്പറേഷന് ലഭിക്കുമെന്ന് മേയര്‍ അറിയിച്ചു.
നഗരത്തിലെ കൈവരികളില്‍ ഫ്ളക്സ് കെട്ടുന്നത് അവസാനിപ്പിച്ച് ബസ് ഷെല്‍റ്ററുകളില്‍ പരിപാടികള്‍ പ്രദര്‍ശിപ്പിക്കാമെന്നും മേയര്‍ പറഞ്ഞു. എന്നാല്‍ പരസ്യ വരുമാനം പങ്കുവയ്ക്കലാണ് ഭരണപക്ഷത്തിന്‍റെ ലക്ഷ്യമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...