വയനാട്ടില്‍ കാട്ടാനയെ മയക്കുവെടി വെയ്ക്കാനുള്ള ദൗത്യസംഘത്തില്‍ 150 പേര്‍ ; സംഘം വനത്തില്‍ പ്രവേശിച്ചു

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട് സുല്‍ത്താന്‍ ബത്തേരിയിലിറങ്ങിയ കാട്ടാന പിഎം 2വിനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. ആനയെ മയക്കുവെടി വെച്ച് പിടികൂടാനായുള്ള ദൗത്യസംഘത്തിൽ 150 ഓളം പേരാണുള്ളത്. ട്രാക്കിങ് സംഘം, മയക്കുവെടി സംഘം, കുങ്കി ടീം എന്നിവരാണ് വനത്തിലേക്ക് പുറപ്പെട്ടിട്ടുള്ളത്. ആനയെ ലൊക്കേറ്റ് ചെയ്തതായി വനം വകുപ്പ് അറിയിച്ചിരുന്നു. പിഎം 2 എന്ന ആനയെ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങയിലെ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം. ദുഷ്കരമായ ദൗത്യമെങ്കിലും ഇന്ന് തന്നെ കാട്ടാനയെ പിടികൂടുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്ന അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രി ആന ന​ഗരത്തിലേക്ക് ഇറങ്ങുകയും ഒരു കാൻനടയാത്രക്കാരനെ ആക്രമിക്കുകയും ചെയ്തിരുന്നു. ആനയെ മയക്കുവെടി വെയ്ക്കാനുള്ള ഉത്തരവ് വൈകിയതിന് ചീഫ് വൈൽഡ് ലൈഫ് വാർഡനോട് മന്ത്രി എകെ ശശീന്ദ്രൻ വിശദീകരണം തേടി. ഉന്നത ഉദ്യോഗസ്ഥർ ഇത്തരം നിലപാട് എടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ തുടർനടപടിയുണ്ടാവുമെന്നും മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. സമയം നീട്ടണം എന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ തീരുമാനം എടുക്കേണ്ടത് അദ്ദേഹം ആണെന്നും മന്ത്രി വിശദീകരിച്ചു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....