2024ലെ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡിൽ താമരവിരിയും : അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

റാഞ്ചി : ജാർഖണ്ഡിലെ ഹേമന്ത് സോറൻ സർക്കാരിന്‍റെ ഭരണം അഴിമതിയിലൂടെയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2024ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് താമര വിരിയുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ജാർഖണ്ഡിലെ ചൈബാസയിൽ വിജയ് സങ്കൽപ്പ് മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ‘സർക്കാർ മുട്ടോളം അഴിമതിയിലാണ്, ഹേമന്ദ് സോറൻ സംസ്ഥാനത്തെ നശിപ്പിച്ചു. സോറൻ ഗോത്ര സമൂഹത്തിൽപ്പെട്ടയാൾ ആണെങ്കിലും ഈ സർക്കാർ ആ സമൂഹത്തിന്‍റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണ്. ഹേമന്ത് സോറനോട് ഇവിടുത്തെ ഗോത്രവർഗ്ഗക്കാർ ക്ഷമിക്കില്ല’ അമിത് ഷാ പറഞ്ഞു.

സംസ്ഥാനത്തുടനീളം അനധികൃത നുഴഞ്ഞുകയറ്റക്കാർ ആദിവാസി സ്ത്രീകളെ നിർബന്ധിച്ച് വിവാഹം കഴിക്കുകയും അവരുടെ ഭൂമി തട്ടിയെടുക്കുകയും ചെയ്യുന്നുവെന്നും ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് സർക്കാർ അവർക്കായി ഒന്നും ചെയ്യുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു. ആദിവാസി സമൂഹത്തിന്‍റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ബിജെപി നിരവധി നടപടികൾ സ്വീകരിക്കുന്നു. അഴിമതിയിൽ മുങ്ങിയ ഹേമന്ത് സോറൻ സർക്കാർ ദളിത്-ആദിവാസി സഹോദരിമാരെ സംരക്ഷിക്കാതെ വോട്ട് ബാങ്ക് സംരക്ഷിക്കുന്നു ഷാ ആരോപിച്ചു. ദുംക കൊലപാതകം, സാഹെബ്ഗഞ്ച് കൊലപാതകം എന്നീ കേസുകളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി സോറൻ സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

സംസ്ഥാനത്ത് ബിജെപി ആവിഷ്കരിച്ച വികസന പദ്ധതികളെ കുറിച്ചും അമിത് ഷാ ജനങ്ങളോട് പറഞ്ഞു. കൂടാതെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ തീവ്രവാദം അവസാനിക്കുന്നതിന്‍റെ വക്കിലാണ്, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ മുഴുവൻ ഇടതുപക്ഷ തീവ്രവാദത്തിൽ നിന്ന് മുക്തമാക്കാനാണ് ഞങ്ങളുടെ ശ്രമമെന്നും ഷാ പറഞ്ഞു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം ; നല്ല മനുഷ്യർ ഇനി നേതൃത്വമായി വരണമെന്നും അൻസിബ

0
കൊച്ചി: അമ്മയിൽ ഇനിയെങ്കിലും കരുണയുള്ള നേതൃത്വം ഉണ്ടാകണം എന്ന് അൻസിബ. ഡബ്ല്യുസിസി...

സിഗരറ്റ് വാങ്ങി നൽകിയില്ല ; കടയ്ക്ക് മുന്നിൽ നിന്നയാളെ മർദിച്ച കാപ്പ പ്രതിയടക്കം രണ്ടുപേർ...

0
തിരുവനന്തപുരം: കടയ്ക്ക് മുന്നിൽ നിന്നിരുന്നയാളെ മർദിച്ച കേസിൽ കാപ്പ പ്രതിയടക്കം രണ്ടുപേരെ...

ശ്വേതാമേനോന്റെ രാജിക്ക് കാരണം ബാബുരാജ് നടത്തിയ വ്യക്തിയധിക്ഷേപം

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾ ഭരണസമതിയുടെ രാജിയടക്കം പുതിയ പൊട്ടിത്തെറിയി...

വീര്യം കുറഞ്ഞ മദ്യത്തിൽ സർക്കാറിനെതിരെ സിറോ മലബാർ സഭയും രം​ഗത്ത് ; ലഹരി വ്യാപിപ്പിക്കാനുള്ള...

0
കൊച്ചി: മദ്യനയത്തിനെതിരെ സിറോ മലബാർസഭ ബിഷപ് മാർ ജോസഫ് പാംപ്ലാനി രം​ഗത്ത്....